About
About
About Us

1976 കേരളസഭയെ സംബന്ധിച്ച് വിലപ്പെട്ട വർഷമായിരുന്നു.

1967 ൽ സഭയിലാരംഭിച്ച കരിസ്‌മാറ്റിക് നവീകരണം കേരളത്തിലേക്ക് കടന്നുവന്ന നാളുകളായിരുന്നു അത്. സെമിനാരികളിലും കോളേജുകളിലും ഇടവകകളിലുമൊക്കെ ധ്യാനങ്ങൾ നടത്തപ്പെടുകയും ആദ്യവർഷത്തിൽത്തന്നെ ആയിരക്കണക്കിന് പേർ നവീകരണാനുഭവത്തിൽ ജീവിക്കാനാരംഭിക്കുകയും ചെയ്‌തു. ഇങ്ങനെ ധ്യാനങ്ങളിൽ സംബന്ധിച്ചവർ ഇടവകതലങ്ങളിൽ പ്രാർത്ഥനാസമൂഹങ്ങൾ രൂപീകരിച്ച് ദൈവവചന പഠനങ്ങളിലും സഭാപ്രബോധനങ്ങളിലും ആഴപ്പെട്ട് വളരാനാരംഭിച്ചു. ചുറ്റുപാടുമുള്ളവർക്ക് ദൈവവചനം പങ്കുവെച്ച് നൽകാനും രോഗികളേയും മറ്റ് പ്രയാസങ്ങളനുഭവിക്കുന്നവരേയും സന്ദർശിച്ച് അവരെ വിശ്വാസത്തിൽ ബലപ്പെടുത്താനും സഭയുടെ സുവിശേഷപ്രഘോഷണദൗത്യത്തിൽ പങ്കാളികളാകാനും പ്രാർത്ഥനാസമൂഹങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.ധ്യാനങ്ങളിൽ സംബന്ധിച്ചവരുടെ എണ്ണം വർദ്ധിക്കുകയും പ്രാർത്ഥനാസമൂഹങ്ങൾ കേരളത്തിലെ ഇടവകകളിലെല്ലാം വ്യാപിക്കുകയും ചെയ്‌തതോടെയാണ് വിവിധ തരത്തിലുള്ള പരിശീലനങ്ങളുടേയും രൂപീകകരണങ്ങളുടേയും ആവശ്യകത തിരിച്ചറിഞ്ഞ് കേരളത്തെ പല സോണുകളായി വിഭജിച്ച് അവയിൽ വിവിധ തലങ്ങളിലുള്ള നേത്യസമിതികൾ രൂപീകരിക്കുകയും അവയെ ദൈവാത്മാവിന്റെ സ്വരം തിരിച്ചറിഞ്ഞ് നയിക്കുവാനായി കേരള സേവന സമിതി (കേരള സർവ്വീസ് ടീം) രൂപമെടുക്കുകയും ചെയ്ത‌ത്.

നേതൃത്വ പരിശീലനം, വിശ്വാസ പരിശീലനം, സുവിശേഷപ്രഘോഷണ പരിശീലനം ഇവയൊക്കെ കേരള സേവന സമിതി കേരളതലത്തിലും സോണൽ തലത്തിലുമൊക്കെ സംഘടിപ്പിക്കാനാരംഭിച്ചു. ആദ്യനാളുകളിൽ തന്നെ വിവിധ സ്ഥലങ്ങളിലെ നവീകരണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാനും ആവശ്യമായ പരിശീലനങ്ങൾ സമയബന്ധിതമായി നൽകുവാനും ഉതകുന്ന തരത്തിലുള്ള പ്രിൻ്റ് മാധ്യമത്തെക്കുറിച്ച് ആലോചനകൾ തുടങ്ങുകയും 1978 ൽ ഒരു ന്യൂസ് ലെറ്ററിൻ്റെ മാതൃകയിൽ ജീവജ്വാല ആരംഭിക്കുകയും ചെയ്‌തു. ടൈപ്പ്സെറ്റ് പ്രിന്റ്റിംഗ് കാലത്ത് ബ്ലാക്ക് ആൻ്റ് വൈറ്റ് കളറിൽ ചെറിയൊരു പുസ്‌തകത്തിൻ്റെ വലിപ്പത്തിൽ വെറും 12 പേജുകളോടെയാണ് ജീവജാല ആദ്യം പുറത്തിറങ്ങിയത്. പിന്നീട് കാലാകാലങ്ങളിൽ വലിപ്പത്തിലും പേപ്പറിൻ്റെ ഗുണമേന്മയിലും ഒക്കെ വ്യാത്യാസങ്ങൾ വരുത്തി മാറിമാറിവന്ന കേരള സേവനസമിതി നിയോഗിക്കപ്പെട്ട ഒരു എഡിറ്റോറിയൽ ബോർഡിൻ്റെ സഹായ ത്തോടെ ജീവജ്വാല ഒരു മാസിക എന്ന വണ്ണം പ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. രണ്ടായിരാമാണ്ടിലാണ് ആദ്യമായി മൾട്ടികളർ മാസികയായി മാപ്ലിഭാ താളുകളിൽ മാസിക പുറത്തിറങ്ങാനാരംഭിച്ചത്.

ഇന്ന് കേരളകരിസ്‌മാറ്റിക് നവീകരണത്തിലെ വ്യക്തികളെ വിവിധതലങ്ങളിൽ ഫോർമേഷൻ നൽകി രൂപപ്പെടുത്തുന്നതിൽ ജീവജ്വാല വഹിക്കുന്ന പങ്ക് ചെറുതല്ല. കേരളത്തിലെ ഏത് ആത്മീയ പ്രസിദ്ധീകരണത്തോടു തുലനം ചെയ്‌താലും കെട്ടിലും മട്ടിലും അകതാളുകളിലെ ഈടുറ്റ പംക്തികൾ വഴി കരിസ്‌മാറ്റിക് നവീകരണത്തെ ആത്മീയപക്വതയുള്ള ഒരു മുന്നേറ്റ മായി നിലനിറുത്താൻ ജീവജ്വാല ചെയ്യുന്ന നിസ്വാർത്ഥവും അവസരോചിതവുമായ സേവനം സഭ എന്നും വിലമതിക്കുന്നു.

46+

Years Of Experience

50+

Members

155+

Total Number Of Authors

5000+

Readers

Great Comments

blog image
Rt. Rev. Dr. വർഗീസ്
ചക്കാലക്കൽ

ആശംസകൾ
പ്രിയപ്പെട്ട സഹോദരി സഹോദരന്മാരേ,
സുവർണ്ണ ജൂബിലി ആഘോഷിക്കാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്ന കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണൻ്റെ മുഖപത്രമാണല്ലോ 'ജീവജ്വാല ' . ഇക്കാലമത്രയും ഈ മേഖലയുമായി ബന്ധപ്പെട്ട് ജീവിക്കുകയും ദൈവിക ശുശ്രൂഷയിൽ വ്യാപരിക്കുകയും ചെയ്യുന്ന ഏവരെയും വചനാധിഷ്ഠിത ജീവിതം നയിക്കാനും സ്വർഗ്ഗോത്മുഖരായി രൂപാന്തരപ്പെടുവാനും ഈ മാസിക ഏറെ സഹായകമായിട്ടുണ്ട് എന്ന് കാണാനാകുന്നു. ഇതിലെ ലേഖനങ്ങൾ ഏറെ പ്രചോദനാത്മകമാണ്. അവ വായിക്കുന്നവർ ദൈവത്തോടും മനുഷ്യരോടും കൂടുതൽ അടുക്കുന്നു.

'ജീവജ്വാല'യുടെ ഒരു വെബ്സൈറ്റ് ആരംഭിക്കുന്നു എന്നത് എനിക്ക് ഏറെ സന്തോഷം നൽകുന്നു. അത് വളരെ നന്നായും ഫലപ്രദമായും പ്രവർത്തിക്കുവാനും അതുവഴി ധാരാളം ആളുകൾ ജീവജ്വാല വായിച്ച് ആത്മീയ നന്മകൾ സ്വായത്തമാക്കാനും ഇടയാകട്ടെ എന്ന് പ്രത്യേകമായി ആശംസിക്കുന്നു. ഇതിൻ്റെ എല്ലാ പ്രവർത്തകരെയും, പ്രത്യേകിച്ച് താമരവെളിയച്ചനെയും ടീം അംഗങ്ങളെയും അഭിനന്ദിക്കുകയും പ്രവർത്തന വിജയത്തിനായി പ്രാർത്ഥിക്കുകയും ആശംസകൾ അറിയിക്കുകയും ചെയ്യുന്നു.
blog image
ഫാ ജോസഫ് താമരവെളി

ജീവൻ ജ്വലിപ്പിക്കുന്ന ജീവജ്വാല
കേരള കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിൻ്റെ മുഖപത്രമായ ജീവ ജ്വാലയിലൂടെ കരിസ്മാറ്റിക് നവീകരണാനുഭവത്തിലൂടെ കരഗതമായ ജീവൻ്റെ സമൃദ്ധി - ദൈവത്തോടും സഹോദരരോടും സഭയോടും സർവ്വ ചരാചരങ്ങളോടുമുള്ള ബന്ധങ്ങളുടെ നവജീവൻ- നിലനിർത്താനും ജ്വലിപ്പിക്കാനും കഴിയുന്നത് ആദരവോടെ ഏറ്റുപറയുന്നു. കത്തോലിക്ക കരിസ്മാറ്റിക് നവീകരണത്തിൽ ആഴപ്പെടാനും നിലനില്ക്കാനുമാവവശ്യമായ തുടർപരിശീലനോപാധിയായ ജീവജ്വാലയിലൂടെ കരിസ്മാറ്റിക് നവീകരണ ദർശനങ്ങളിൽ വളർന്ന് സഭാത്മക പക്വത പ്രാപിച്ച് സഭാഗാത്രത്തെ പടുത്തുയർത്തുന്ന ഉത്തമ പ്രേഷിതരെ രൂപപ്പെടുത്തുവാനിടയാകുന്നു. ജീവൻ ജ്വലിപ്പിയ്ക്കും ജീവജ്വാല എല്ലാവർക്കും എവിടെയും എപ്പോഴും സംലഭ്യമാക്കുന്ന ജീവജ്വാല വെബ്സൈറ്റ് എന്നും 'ജ്വലിച്ചുനില്ക്കുന്ന മുൾപടർപ്പാ'കട്ടെ ( പുറ 3, 2-4).
blog image
സാബു എം വർഗ്ഗീസ്
-- ചീഫ് എഡിറ്റർ

ആത്മാവിൽ ജ്വലിച്ചുയരാൻ 'ജീവജ്വാല'- വെബ് സൈറ്റ്
കേരള കരിസ്മാറ്റിക് നവീകരണത്തിൻ്റെ മുഖപത്രമാണ് 'ജീവജ്വാല'. ആത്മീയ ജീവിതം നയിക്കുന്നവർക്ക് ഒരു കൈത്താങ്ങ്....... ആത്മാവിൽ വളരാൻ...... ഒരു ആത്മീയ ഊർജം സ്വന്തമാക്കാൻ സഹായിക്കുന്ന മാധ്യമം. ഓൺ ലൈൻ രംഗത്തേക്കും ചുവടുവെക്കുന്നു.

മോശ ഹോറെബിലെ മുൾപടർപ്പിൽ നിന്നാണ് ആദ്യമായി ദൈവസ്വരം ശ്രവിച്ചത്. ഈ കാലഘട്ടത്തിലെ 'മോശ ' മാർക്കായി ദൈവസ്വരം തിരിച്ചറിയാനും അതിലൂടെ നേതൃഭാവങ്ങളെ വളർത്താനുമായി ദൈവം നൽകിയ ദാനമായി നമുക്ക് 'ജീവജ്വാലയെ കാണാം.

ഏലിയ ബലിപീഠം പണിത് ബലിവസ്തുക്കൾ സമർപ്പിച്ച് ദൈവത്തെ വിളിച്ചപേക്ഷിച്ചപ്പോൾ ദൈവം അഗ്നി അയച്ച് ബലിപീഠത്തെയും ബലിവസ്തുക്കളെയും ദഹിപ്പിച്ചു കൊണ്ട് ഞാൻ പ്രവാചകൻ്റെ പ്രാർത്ഥന ശ്രവിക്കുന്നുവെന്ന് ബാലിൻ്റെ വ്യാജ പ്രവാചകൻമാരുടെ മുന്നിൽ ബോധ്യപ്പെടുത്തുന്നു. അതേ, ജീവജ്വാലയിലൂടെ കർത്താവ് തൻ്റെ പ്രവർത്തനങ്ങൾ ഇന്നു അഭുംഗരം തുടരുന്നു.

' പന്തക്കുസ്താ നാളിൽ ശ്ലീഹന്മാരിൽ അഗ്‌നിജ്വാലകൾ അയച്ച് പരിശുദ്ധാത്മാവിനാൽ നിറച്ച് ശിഷ്യ സമൂഹത്തെ രൂപപ്പെടുത്തി ധൈര്യവും ശക്തിയും പകരുന്ന ദൈവം........... ജീവജ്വാലയിലൂടെ ഇന്നും കൂട്ടായ്മയുടെ ശക്തിയുടെ പ്രേഷിതത്വത്തിൻ്റെ ശുശ്രൂഷകൾ തുടരുന്നു.

നമുക്കും ജീവജ്വാലയെ സ്നേഹിക്കാം ....... സ്വന്തമായി കരുതാം ........ അതുല്യമായ ഒരു ആത്മീയ വായനാനുഭവം ദൈവം നമുക്കും പകരട്ടെ........ ഇനി സുവിശേഷം ലോകത്തിലെ വിടേയും - നമ്മുടെ വിരൽ തുമ്പിലൂടെ. ആശംസകളോടെ....... പ്രാർത്ഥനയോടെ......

-- സാബു എം വർഗ്ഗീസ് _
ചീഫ് എഡിറ്റർ

Our Team

Team

Fr. Dr ജോസ് വടക്കേടം

പത്രാധിപ സമിതി അംഗം

Team

പോൾ വിജയകുമാർ

പത്രാധിപ സമിതി അംഗം

Team

വിൻസെന്റ് ജേക്കബ്

പത്രാധിപ സമിതി അംഗം

Team

സാബു ഔസേപ്പ്

പത്രാധിപ സമിതി അംഗം

Team

ഇ.എം .പോൾ

പത്രാധിപ സമിതി അംഗം

Team

ഡെൻസി വർഗ്ഗീസ്

പത്രാധിപ സമിതി അംഗം

Team

സോളി സണ്ണി

പത്രാധിപ സമിതി അംഗം

Team

ഷിബു ആൻ്റണി

പത്രാധിപ സമിതി അംഗം

Team

ജോസ് ജോൺ

പത്രാധിപ സമിതി അംഗം

Team

സിസ്റ്റർ കൃപ FCC

പത്രാധിപ സമിതി അംഗം

Team

സി ഒ ആന്റണി

പത്രാധിപ സമിതി അംഗം