നേതാവാകാനുള്ള കുഞ്ഞ്
ഒരു വലിയ സ്കൂളിലെ കുഞ്ഞുങ്ങൾക്കായി രണ്ടുദിവസത്തെ സെമിനാറിനായി ചെന്നതായിരുന്നു. ആദ്യദിനം ഉച്ചഭക്ഷണ സമയം. ഭക്ഷണം കഴിഞ്ഞ് സ്കൂളിൻ്റെ മൂന്നാം നിലയിൽ നിന്ന് താഴെ ഗ്രൗണ്ടിൽ കളിക്കുകയും സംസാരിക്കുകയും ചെയ്യുന്ന കുഞ്ഞു ങ്ങളെ ശ്രദ്ധിച്ചു നിൽക്കുമ്പോൾ.. പെട്ടെന്ന്, ഓടിക്കളിച്ചു കൊണ്ടിരുന്ന കുഞ്ഞുങ്ങളിൽ ഒരു കുട്ടി കാലിടറി വീണു! ഒപ്പമുണ്ടായിരുന്നവർ പോലും വേഗത്തിൽ അകന്നു മാറി. താഴെ വീണു കിടക്കുന്ന കുട്ടി എഴുന്നേൽക്കാൻ ശ്രമി ചിട്ടും അവനു സാധിക്കുന്നില്ല...... പക്ഷേ മറ്റൊരു കുട്ടിയും അവൻ്റെ അടുക്കൽ എത്തിയില്ല. അവന് ഒരു കൈത്താങ്ങ് നൽകിയില്ല. നോക്കിനിൽപ്പ് മാത്രം. സ്വയം പരിശ്രമിച്ച് തളർന്നു വീണുകിടക്കുന്ന കുട്ടി കണ്ണീരിൽ ആയി.... എന്നിട്ടും കുഞ്ഞുങ്ങളെല്ലാവരും മിഴിച്ചുനിന്നു. അല്പം കഴിഞ്ഞു ഒരു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ വന്നാണ് ആ കുട്ടിയെ താങ്ങി ഉയർത്തിയത്.
വല്ലാതെ സങ്കടപ്പെടുത്തുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരു സംഭവമാ യിരുന്നു അത്. ഒരു പ്രശ്നമുണ്ടായാൽ മുന്നിട്ടിറങ്ങി പരിഹരിക്കാൻ തക്ക രീതിയിൽ നേതൃപാടവം ഇല്ലാതെ സ്വയം ചുരുങ്ങിപ്പോകുന്ന പുതുതലമുറ.... ആശങ്കപ്പെടുത്തുന്നു! ഓരോ കുഞ്ഞും നേതാവാകാൻ വിളിക്കപ്പെട്ടവനാണ്. കുഞ്ഞ് അമ്മയുടെ ഉദരത്തിൽ രൂപം കൊള്ളുന്നതിനു മുന്നേ ദൈവം അവനെ വിളിക്കുന്നു. അവനുള്ള നിയോഗവും ജനിക്കുന്നതിന് മുൻപേ ദൈവം നൽകുന്നു. തിരുവചനം ഓർക്കു ന്നില്ലേ......'മാതാവിന്റെ ഉദരത്തിൽ നിനക്ക് രൂപം നൽകുന്നതിനു മുൻപേ ഞാൻ നിന്നെ അറിഞ്ഞു. ജനിക്കുന്നതിനു മുൻപേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജനതകൾക്ക് പ്രവാചകനായി ഞാൻ നിന്നെ നിയോഗിച്ചു' (ജറമിയ 1,5). ദൈവം രൂപം കൊടുത്ത്, ശുദ്ധീകരിച്ച്, നിയോഗം നൽകിയ കുഞ്ഞാണ് നമ്മുടെ കുടുംബ ത്തിൽ ജനിക്കുന്ന ഓരോ കുഞ്ഞും!
കുടുംബത്തിൽ കുഞ്ഞു പിറക്കുന്ന തോടെ, ആ കുഞ്ഞിനെ തൻ്റെ നേതൃ ത്വത്തിലേക്ക് വളർത്തുക എന്ന വലിയ നിയോഗത്തിൽ ഏർപ്പെട്ടിരിക്കുന്നവരാണ് മാതാപിതാക്കൾ! മാതാപിതാക്കളുടെ ഈ വലിയ നിയോഗം അറിയാതെയോ, മറന്നോ പോയാൽ ആ കുഞ്ഞ് എങ്ങനെ അവന്റെ നേത്യനിയോഗത്തിലേക്ക് എത്തും? കാരണം കുഞ്ഞിൻ്റെ നേത്യ ത്വമെന്ന നിയോഗത്തിലേക്ക് എത്താ നുള്ള പരിശീലനം കുടുംബത്തിലാണ് ആരംഭിക്കേണ്ടത്.
അതിനു ബൈബിളിലെ മനോഹ രമായ ഉദാഹരണങ്ങളിൽ ഒന്നാണ് ദാവീദിന്റെ കാര്യം: ഇസ്രായേലിന്റെ രാജാവ് ആകാനുള്ള നേതൃനിയോഗം ലഭിച്ച കുഞ്ഞ് വീട്ടിൽനിന്ന് പരിശീലനം സ്വീകരിക്കുന്നു. ദാവീദിൻ്റെ കുഞ്ഞുനാ ളിനെ കുറിച്ചുള്ള ഒരു വചനം ഇതാണ്.... 'ദാവീദ് പിതാവിൻ്റെ ആടുകളെ മേയ്ക്കാൻ സാവൂളിന്റെ അടുക്കൽനിന്ന് ബലെ ഹേമിൽ പോയി വരുക പതിവായിരുന്നു' (1.സാമു 17.15) എന്നും ചെയ്യാൻ വിവിധങ്ങളായ ചെറിയ ജോലികൾ കുഞ്ഞുനാൾ മുതൽ ലഭിക്കുമ്പോഴാണ് നേതൃപാടവം ഒരു കുഞ്ഞിൽ വളരുന്നത്.
കഴിഞ്ഞ ഒരു വർഷം ഡിഗ്രി സ്റ്റുഡ ൻസിനെ കൊണ്ട് കൊച്ചു കുഞ്ഞുങ്ങ ൾക്കായുള്ള ഒരു വൺഡേ പ്രോഗ്രാം ചെയ്യിപ്പിച്ചു. അന്ന് അവരിൽ ചിലർ കുഞ്ഞുങ്ങളെ ലീഡ് ചെയ്യുന്നത് കാണുമ്പോൾ മനസ്സിലാകും.... അവരുടെ വീട്ടിലെ പരിശീലനം. സ്റ്റേജിൽ സംസാരിക്കുന്നത് മാത്രമല്ല; കുഞ്ഞുങ്ങ ൾക്ക് ഭക്ഷണം നൽകുന്നത്, അവർ കളിക്കുമ്പോൾ കൂടെ നിൽകുന്നത്, ഇടവേളകളിൽ അവരോടൊപ്പം ചെലവഴിക്കുന്നത്. കളിക്കിടയിൽ ഒരു കുട്ടിക്ക് അപകടം പറ്റിയാൽ അത് കൈകാര്യം ചെയ്യു ന്നത്. ഇത്തരം കാര്യങ്ങൾ എല്ലാം രൂപപ്പെടുന്നത് വീടുകളിൽ നിന്നാണ്. അതായത്, ചുമതലകൾ സ്വീകരിക്കാൻ വീട്ടിൽ നിന്ന് പഠിക്കണം. കുടുംബം ഒറ്റഘടകമാണെന്ന് കുഞ്ഞു മനസ്സിലാക്കണം. അപ്പനും അമ്മയും വേറെ, മക്കൾ വേറെ, അങ്ങനെയല്ല കുട്ടി മനസ്സിലാക്കി വളരേണ്ടത്. എല്ലാവരും ഒന്നാണ്! എല്ലാവരും കൂടിയാൽ ആണ് കുടുംബം ഉള്ളത്! ഇതാണ് കുഞ്ഞിൻ്റെ മനസ്സിൽ കുഞ്ഞുനാൾ മുതൽ പതിയേണ്ടത്.
വീട്ടുകാര്യങ്ങളിൽ കുഞ്ഞുങ്ങളാൽ കഴിയു സത്ര സഹായിക്കണമെന്ന ബോധം അവർക്ക് കൊടുക്കണം. അങ്ങനെ പരിശീലിപ്പിച്ചില്ലെങ്കിൽ മുതിർന്നു വരുമ്പോൾ ഒന്നിനും കഴിവില്ലാത്തവ രായി അവർ മാറിയിട്ടുണ്ടാകും. വീട്ടിൽ പൊടി തട്ടുക. വസ്തുക്കൾ എടുത്തുകൊണ്ടുവരിക, അമ്മയെ അടുക്കളയിൽ സഹായിക്കുക, ചേട്ടനെയും ചേച്ചിയെയും അനിയനെയും അനിയ ത്തിയെയും സഹായിക്കുക, വളർത്തു മൃഗങ്ങ ളെയും... പക്ഷികളെയും... കരുതുക, തനിയെ ഭക്ഷണം പാകം ചെയ്യുക. മറ്റുള്ളവരുടെ ആവശ്യ ങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുക, ഇങ്ങനെ ഓരോന്നും....... ചുമതലകൾ സ്വീകരിക്കുന്നവരേ നേതാവാകു. അവർക്കേ സ്നേഹിക്കാൻ കഴിയൂ.... 'ചില ഉത്തരവാദിത്വങ്ങൾ ഹൃദയത്തിലും തോളിലും കൊണ്ടുനടക്കുന്നതിന് വിളിക്കുന്ന പേരാണ് സ്നേഹം'.
ദിവ്യമായ ആ സ്നേഹം മക്കളിൽ പകരുന്ന പരിശുദ്ധമായ നിയോഗത്തിൽ ഏർപ്പെട്ടിരിക്കുന്ന വരാണ് മാതാപിതാക്കൾ! ആ ദിവ്യമായ സ്നേഹം മക്കളിൽ കുഞ്ഞുനാൾ മുതൽ നിറയ്ക്കാൻ മാതാ പിതാക്കൾ മറന്നാൽ, വലുതാകുമ്പോൾ കുഞ്ഞു ങ്ങൾ സ്നേഹിക്കാൻ മറക്കും! സ്നേഹമുള്ളവനേ നേതാവാകൂ...... ഭാവിയിലെ നല്ല നേതാക്കൾ നിങ്ങളുടെ വീട്ടിലാണ്.

