രണ്ടാം വത്തിക്കാൻ കൗൺസിൽ എന്റെ നവീകരണ ജീവിതത്തിൽ

ഭാഗ്യ സ്മരണാർഹനായ ജോൺ ഇരുപത്തിമൂന്നാം പാപ്പ രണ്ടാം വത്തിക്കാൻ കൗൺസിൽ ആരംഭിക്കുന്ന തിനു മുൻപ് നവമായ ഒരു പെന്തക്കുസ്താ അനുഭവം സഭയിൽ നടക്കുന്നതിന് എല്ലാ വിശ്വാസികളോടും ഹയരാർക്കിയോടും പ്രാർത്ഥിക്കുവാൻ ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല കഴിഞ്ഞ 20 സാർവ്വത്രിക സൂന ഹദോസുകളിലെ പ്രബോധനങ്ങൾ ഈ സൂനഹദോസും തുടരുന്നതോടൊപ്പം സഭ അവളെക്കുറിച്ച് തന്നെ കണ്ടെത്തുന്നതിനുള്ള ഒരു സുനഹദോസ് ആയിരിക്കും രണ്ടാം വത്തിക്കാൻ കൗൺസിൽ എന്നു പാപ്പാ പറഞ്ഞു. ഇതിൻ്റെ പരിണിത ഫലമാണ് കത്തോലിക്ക കരിസ്മാറ്റിക് നവീകരണ മുന്നേറ്റം. പതിനഞ്ചാം നൂറ്റാണ്ടിലുണ്ടായ പ്രൊട്ടസ്റ്റന്റ് മുന്നേറ്റം സഭയുടെ ദൃശ്യഘട നയുടെ അസ്തിത്വത്തെ നിരാകരിക്കുകയും വചനം മാത്രമാണ് വിശ്വാസത്തിന്റെ സ്രോതസ്സ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തതോടെ കത്തോലിക്കാസഭയുടെ ദൃശ്യഘടനയുടെ ദൈവിക ഉല്പത്തിയെക്കു റിച്ച് വിശ്വാസികൾക്ക് വ്യാഖ്യാനിക്കുന്ന തിന് നിർബന്ധിതയായി. അതിനായുള്ള പരിശ്രമങ്ങൾക്കിടയിൽ സഭയുടെ അദൃശ്യ പ്രകൃതി വേണ്ടത്ര വിശ്വാസികളിൽ എത്തി ക്കുന്നതിൽ വന്ന പോരായ്മകൾ തിരിച്ചറി ഞ്ഞ് ആത്മാവും ശരീരവും ഉൾക്കൊള്ളുന്ന മനുഷ്യന് ഈ രണ്ട് അവസ്ഥകളിൽ ശരീരം മാത്രമായാൽ മനുഷ്യൻ ആകാത്തത് പോലെയും ആത്മാവ് മാത്രമായാൽ മനുഷ്യൻ എന്ന വ്യക്തി ആകാത്തത് പോലെയും സഭയുടെ ദൃശ്യഭാവത്തോടൊപ്പം ആത്മീയഭാവത്തെയും അതിന്റെ പൂർണ്ണത യിൽ കണ്ടെത്താൻ രണ്ടാം വത്തിക്കാൻ കൗൺസിലിലെ 16 പ്രമാണരേഖകളിൽ ഒന്നാമത്തേതായ 'തിരുസഭയെപ്പറ്റിയുള്ള കോൺസ്റ്റിറ്റിയൂഷൻ ' നമ്മെ സഹായിക്കുന്നു.

1982 ൽ പ്രാരംഭ ധ്യാനത്തിൽ പങ്കെ ടുത്തപ്പോൾ ധ്യാനഗുരു ആമുഖമായി ഈ ധ്യാനത്തിന്റെ പ്രധാന ലക്ഷ്യം 'സഭയുടെ നവീകരണം' ആണെന്നും വ്യക്തിപരമായി ദൈവം പിതാവാണ് എന്നും, യേശു രക്ഷകൻ ആണെന്നും പരിശുദ്ധാത്മാവ് ജീവിതത്തിന്റെ നിയന്താവാണെന്നും ഉള്ള അവബോധത്തോടൊപ്പം സഭ ഒരു അനുഭവം ആണെന്നും ഞങ്ങൾക്ക് പറഞ്ഞു തന്നു.

വ്യക്തിപരമായി ആത്മ സ്‌നാനാനുഭ വവും പരിശുദ്ധാത്മാവിലുള്ള ഒരു ജീവി തനവീകരണത്തിന് സഹായകമാകുമാറ് പരിശുദ്ധാത്മ വരദാനങ്ങൾ ലഭിക്കുമെന്നും ധ്യാന അവസരത്തിൽ ദൈവരാജ്യത്തിന്റെ അടയാളം എന്ന നിലയിൽ രോഗശാന്തിയും അത്ഭുതങ്ങളും സംഭവിക്കും എന്നും കൂടാതെ ആത്മസ്നാനത്തിലൂടെ പരിശുദ്ധാത്മാവി ന്റെ വരദാനഫലങ്ങൾ നമുക്ക് അനുഭവവേദ്യ മാകുമെന്നും പറഞ്ഞു.

ഒരു ഏകസ്ഥനായി ലോകത്തിനും അതിന്റെ നശീകരണ ശക്തികൾക്കും എതിരായി തിരുസഭ നിരന്തരം നടത്തുന്ന സമരത്തിൽ സൈനിക സേവനം ചെയ്യുവാൻ സ്വയം സമർപ്പിതനായിരുന്ന ഞാൻ, ഈ വസ്തുതകൾ വളരെ ആവേശത്തോടെ കേട്ടു എന്ന് മാത്രമല്ല, രണ്ടാം വത്തിക്കാൻ കൗൺസിൽ സഭയെ എത്രമാത്രം സ്വാധീ നിച്ച എന്നത് ആ ധ്യാനം കഴിഞ്ഞിറങ്ങി യപ്പോൾ ബോധ്യപ്പെടുകയും ചെയ്തു. സ്വന്ത മായി ഒരു രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണിക രേഖയുടെ കോപ്പിയും വിശുദ്ധ ഗ്രന്ഥത്തിന്റെ ഒരു കോപ്പിയും സ്വന്തമാ ക്കിക്കൊണ്ടാണ് ഇടുക്കിയിലേക്ക് ഞാൻ യാത്രയായത്. ദൈവവചനമായ വിശുദ്ധ ഗ്രന്ഥവും രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയും വായിക്കാനും ധ്യാനിക്കാ നും തുടങ്ങി. ഏകദേശം 18 മാസത്തോളം ദിവസവും കുറഞ്ഞത് മൂന്നു മണിക്കൂറെങ്കിലും ഈ വായനയും അതിനെ ആസ്പദമാക്കിയുള്ള ധ്യാനവും പഠനവും ഒക്കെയായി ചിലവഴിച്ചു. കാരണം സഭയുടെ ആത്മീയഭാവം എന്നെ വളരെ വല്ലാതെ സ്പർശിച്ചിരുന്നു. അവ താഴെ ചേർക്കുന്നു.

സഭയുടെ ദൃശ്യഘടനയിൽ ഹയരാർക്കി, സന്യാസിനീസന്യാസികൾ അല്മായർ എന്നി ഘടകങ്ങൾ മാത്രമാണ് ഉള്ളത് എന്ന രീതിയിലാണ് ഞാൻ തിരുസഭയെ കണ്ടി രുന്നത്. എന്നാൽ സഭയുടെ അദൃശ്യഭാവം 'തിരുസഭ' എന്ന കോൺസ്റ്റിറ്റിയൂഷനിലൂടെ എന്നെ വളരെയധികം സ്വാധീനിച്ചു. സാമാന്യം തെറ്റില്ലാത്ത ഒരു അൽമായനായ ഞാൻ കൗദാശിക ജീവിതത്തിൽ പ്രത്യേകിച്ച് കുമ്പസാരം, ദിവ്യകാരുണ്യ സ്വീകരണം, വിൻസന്റ് ഡി-പോൾ സൊസൈറ്റി, എന്നീ സംഘടനകളിലും ഇടവകയിലെ എല്ലാവിധ പ്രവർത്തനങ്ങളിലും മുൻനിരയിൽ പ്രവർത്തിച്ച് വളരെ സംതൃപ്തമായി മുന്നോട്ടുപോകുന്ന ഒരു കാലമായിരുന്നു. എന്നാൽ ഈ പ്രവർത്തനങ്ങൾക്ക് ജീവൻ ഉണ്ടാകുന്നത് ആത്മീയമായി ഇവയുടെ അർത്ഥമെന്തെന്ന് നമുക്ക് വെളിപ്പെടുമ്പോഴാണ്. അതോടൊപ്പം സുവിശേ ഷപ്രഘോഷണത്തിൻ്റെ അനിവാര്യത, എന്നു മാത്രമല്ല സഭയുടെ ശുശ്രൂഷയാണ് ഇവയെന്നും സഭ എന്നെ സ്വീകരിക്കുകയും തെരഞ്ഞെടുത്ത് തന്റെ ദൗത്യത്തിൽ പങ്കുകാരനാക്കുകയും ചെയ്യുന്നു എന്നും മനസ്സിലാക്കി. തന്നെ ലക്ഷ്യബോധത്തോടെ കത്തോലിക്ക സുവിശേഷ പ്രവർത്തകൻ ആകാൻ സഹായിച്ചു.

ഇത് എപ്രകാരമാണെന്ന് എൻ്റെ സഹോദരങ്ങ ളുമായി പങ്കുവെക്കാൻ കർത്താവ് ആഗ്രഹിക്കുന്നു എന്ന് തോന്നിയതുകൊണ്ട് എഴുതാൻ മടിയനും എഴുതാൻ അഭിഷേകം ഇല്ലെന്ന് വിചാരിച്ച് എഴുതാതിരുന്നവനുമായ എന്നെ ആത്മാവ് നിർബ ന്ധിക്കുന്നത് കൊണ്ടാണ് 'രണ്ടാം വത്തിക്കാൻ കൗൺസിൽ എൻ്റെ നവീകരണ ജീവിതത്തിൽ എന്ന പംക്തി ഞാൻ എഴുതാൻ ഇടയാകുന്നത്. എഴു താനുള്ള പരിമിതിയും കുറവുകളും ക്ഷമിച്ച് എന്നെ പ്രോത്സാഹിപ്പിക്കണമെന്ന് അപേക്ഷിക്കുന്നു.

ഈ മാസം നമ്മൾ തിരുസഭയെ പറ്റിയുള്ള കോൺസ്റ്റിറ്റിയൂഷൻ ആമുഖമാണ് പങ്കുവെക്കുന്നത്

സഭയുടെ മൗതിക ഘടന

സഭയുടെ ദൃശ്യഘടന മാത്രം മനസ്സിലാക്കി ഇതിന്റെ ധന്യതയും പോരായ്മകളും കണ്ട് ആകെ സഭയുടെ ഒരു പടയാളിയാകാൻ സമർപ്പിതനായ ഞാൻ, സഭാ ജീവിതത്തിൽ ദൃശ്യഭാവത്തിൽ കണ്ട പല കാര്യങ്ങളും സഭയിൽ അടിസ്ഥാനപരമായി പല മാറ്റങ്ങളും അനിവാര്യമാണ് എന്ന് നിഗമന ത്തിൽ എത്തിച്ചേർന്നിരുന്നു. ഈ അവസരത്തി ലാണ് നവീകരണ ധ്യാനത്തിൽ പങ്കെടുക്കുന്നതും, ഉണർവ്വ് ലഭിച്ച ഒരു ആത്മീയജീവിതം സഭയിൽ ഉണ്ടാകേണ്ടതിനെ കുറിച്ച് ചിന്തിക്കുന്നതും. 'തിരു സഭയുടെ കോൺസ്റ്റിറ്റിയൂഷന്റെ മൗതികഘടന' എന്ന ഒന്നാം ഖണ്ഡിക വായിച്ചപ്പോൾ തന്നെ എല്ലാ സൃഷ്ടികളോടും സുവിശേഷം അറിയിച്ചു കൊണ്ട് ക്രിസ്തുവുമായി സഗാഢം ബന്ധിതയായ സഭ ദൈവമായുള്ള ഉറ്റ ഐക്യത്തിൻ്റെയും മനുഷ്യ വർഗ്ഗത്തിന്റെ മുഴുവൻ യോജിപ്പിന്റെയും കൂദാശ ആണെന്ന് തിരിച്ചറിഞ്ഞത്. അഥവാ അങ്ങ നെയുള്ള ഐക്യത്തിൻ്റെയും യോജിപ്പിന്റെയും അടയാളവും ഉപകരണവും ആണ് സഭ.

ഈ ഭാഗം വായിച്ച് ധ്യാനിച്ചപ്പോൾ പ്രാ ർത്ഥനാ ഗ്രൂപ്പിൽ വരുന്ന നാല് ഇടവകകളിലെ പ്രതിനിധികളെയും ഒപ്പം പ്രാർത്ഥന ഗ്രൂപ്പിലെ അക്രൈസ്തവരേയും ഒരുപോലെ സുവിശേഷം അറി യിക്കുന്നതിന് കോർ ഗ്രൂപ്പിലെ അംഗങ്ങളെ കൂടി മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഒരു വീട്ടിൽ ചെന്ന് മണിക്കൂറുകൾ ഇരുന്ന് ഈശോയെക്കുറിച്ച് പറയാൻ കഴിഞ്ഞത് സന്തോഷപൂർവ്വം ഓർമ്മിക്കു ന്നു. ആനന്ദവല്ലിയും സരളാമണിയും റാബിയായും കൃഷ്ണൻകുട്ടി സാറുമൊക്കെ ഞങ്ങളുടെ പ്രാർത്ഥന ഗ്രൂപ്പിൽ കത്തോലിക്കരോട് ഒപ്പം എന്നതിലേറെ അതിനേക്കാൾ കുറേകൂടി സമർപ്പണവും പ്രാ ർത്ഥനാചൈതന്യവും പുലർത്തിയിരുന്നു. തങ്ങൾ ക്രിസ്തുവിലൂടെ നേടിയ രക്ഷയെക്കുറിച്ച് പറയാൻ അവരെ പ്രാപ്തരാക്കിയത് ഈ അനുഭവമായിരുന്നു.

വത്തിക്കാൻ കൗൺസിൽ മാർഗ്ഗരേഖയിൽ കണ്ടെത്താൻ കഴിഞ്ഞ ദൈവത്തിന്റെ രക്ഷാകര പദ്ധതിയും പുത്രൻ്റെ ദൗത്യവും അടുത്ത ലക്കത്തിൽ നമുക്ക് കണ്ടെത്താം. (തുടരും)