രാജാവിനായി മുറവിളി കൂട്ടുമ്പോൾ
രാജ്യത്ത് തെരഞ്ഞെടുപ്പ് വരുന്നു. രാജ്യത്തെ ആര് നയിക്കുമെന്നറിയാൻ എല്ലാവർക്കും
ജിജ്ഞാസയുണ്ട്. ഈ കൂട്ടർ ഭരിച്ചാൽ രാജ്യത്തിന് നന്മയും നേട്ടവും ഉണ്ടാകുമെന്ന് ഒരു
വിഭാഗം ചിന്തിക്കുമ്പോൾ ആ കൂട്ടർ ഭരിച്ചാൽ രാജ്യത്തിന് തകർച്ചയും
നാശവുമുണ്ടാകുമെന്നും വേറെ ചിലർ ഭരിക്കുന്നതാണ് നല്കുതെന്ന് ഇതരവിഭാഗ വും
കുരുതുന്നു. ഓരോരുത്തരുടെയും ബുദ്ധിയിൽ നിന്നുയ രുന്ന ധാരണകളാണിവ.
സാമുവേൽ പ്രവാചകൻ്റെ കാലത്ത് ഇസ്രായേലിലെ ശ്രേഷ്ഠന്മാർ ഒരുമിച്ചുകൂടി സാമൂവലിനോട്
പറഞ്ഞു. "മറ്റു ജനതകൾക്കുള്ളതുപോലെ ഒരു രാജാവിനെ ഞങ്ങൾക്കും നിയമിച്ചതരുക" (1 സാമു
8,5). സാമുവലിന് അതിഷ്ടമാ യില്ല. അടിമത്വത്തിൻ്റെയും കഷ്ടതയുടെയും മധ്യേനിന്ന് അവർ
നിലവിളിച്ചപ്പോൾ അവരെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ച് അത്ഭുകരമായി വഴിനടത്തിയ
രാജാവായ ദൈവത്തെ മറന്ന് മനുഷ്യകരങ്ങളിൽ ആശ്രയം വയ്ക്കു ന്ന അവരുടെ മനോഭാവത്തെ
സാമുവൽ എതിർത്തു. നിർബന്ധം ഏറിയപ്പോൾ അദ്ദേഹം കർത്താവിനോട് പ്രാർത്ഥിച്ചു. കർത്താവ്
പറഞ്ഞു: "ജനം പറയുന്നത് കേൾക്കുക. അവർ നിന്നെയല്ല, തങ്ങളുടെ രാജാവായ എന്നെയാണ്
തിരസ്‌കരിച്ചിരിക്കുന്നത് " (1 സാമു 8,7).
അടിമത്വത്തിന്റെയും കഷ്ടതയുടെയും നാളുകളിൽ മനുഷ്യൻ കണ്ണീരോടെ ദൈവത്തെ
വിളിച്ചപേക്ഷിക്കു മ്പോൾ ദൈവം അവരെ വിടുവിക്കുകയും സ്വസ്ഥത യിലേക്ക് ആനയിക്കുകയും
ചെയ്യും. അപ്പോൾ അവർ ദൈവത്തെ രാജാവായി അംഗീകരിക്കുകയും അവിടുത്തെ ജനമായി
നിലകൊള്ളുകയും ചെയ്യും. അനുഗ്രഹങ്ങൾ ഏറുമ്പോൾ അവരുടെ ആശ്രയം മറ്റുപലതിലേക്കും
പോകും. അത് സംഭവിക്കാതിരിക്കാൻ കർത്താവ് പലപ്പോഴും ഇടപെടുന്നതായി
വിശുദ്ധഗ്രന്ഥത്തിൽ നാം കാണുന്നു
പഴയനിയമത്തിൽ കർത്താവ് പറഞ്ഞതനുസരിച്ച് മിദിയാൻകാരെ തോല്പിക്കാനായി ഗിദെയോൻ 32000
പേരെയും കൊണ്ട് യുദ്ധത്തിന് പോകുമ്പോൾ കർത്താവ് ഗിദെയോനോട് ഇപ്രകാരം പറഞ്ഞു-
"നിങ്ങളുടെ സംഖ്യ അധികമായതിനാൽ മിദിയാൻകാരെ ഞാൻ നിങ്ങളുടെ കൈയിൽ ഏൽപ്പിക്കുന്നില്ല.
സ്വന്തം കൈകൊണ്ടു തന്നെ
രക്ഷപ്രാപിച്ചു എന്ന് ഇസ്രായേൽ എൻ്റെ നേരെ നോക്കി വീമ്പടിച്ചേക്കും" (ന്യായ 7,2)
അതിനാൽ അവരിൽ നിന്ന് ഒരു തെരഞ്ഞെടുപ്പുനടത്തി, വെറും 300 പേരെ കൊണ്ടാണ് മിദിയാൻകാരെ
തോൽപ്പിക്കാൻ ഇടയാ ക്കിയത്. അതുവഴി കർത്താവാണ് വിജയം നൽകുന്ന യോദ്ധാവെന്ന് അവരെ
ബോധ്യപ്പെടുത്തുകയായിരുന്നു. സ്വന്തം കഴിവിലോ മറ്റമനുഷ്യരുടെ ബലത്തിലോ ആശ്ര
യിക്കരുതെന്ന് അവരെ പഠിപ്പിക്കുകയായിരുന്നു.
പുതിയ നിയമത്തിൽ 72 ശിഷ്യന്മാരെ അയക്കുമ്പോ ഴും കർത്താവ് ഇതേ രീതിതന്നെ തുടർന്നു.
അവിടുന്ന് പറഞ്ഞു "മടിശ്ശീലയോ സഞ്ചിയോ ചെരിപ്പോ നിങ്ങൾ കൊണ്ടുപോകരുത്" (ലൂക്കാ
10,4) ദൈവത്തിൽ അല്ലാതെ മറ്റൊന്നിലും നിങ്ങൾ ആശ്രയം വയ്ക്കരുതെന്ന് അവരെ
പഠിപ്പിച്ചു. ഒരുപക്ഷേ ഞാനും നിങ്ങളും ഇതുപോലെ കഷ്ടതയിൽ നിന്ന് കരകയറി സ്വസ്ഥതയുടെ
പാതയിൽ വ്യാപരിക്കുന്നവരാകാം. അധികാരത്തിലും സമ്പത്തിലും ആൾബലത്തിലും സ്വന്തം
ശക്തിയിലും ആശ്രയിച്ചാണ് ഞാൻ മുന്നോട്ടുപോകുന്നതെങ്കിൽ ചില രാജാക്കന്മാരെ ഞാനും
നിയോഗിച്ചുകഴിഞ്ഞു. ഇവയൊക്കെ ഉണ്ടായിരു ന്നെങ്കിൽ എൻ്റെ ജീവിതം സുരക്ഷിതമായേനെ
എന്ന് ഞാൻ ചിന്തിക്കുന്നുവെങ്കിൽ രാജാവിനുവേണ്ടിയുള്ള മുറവിളി എന്നിലും
നടക്കുന്നുണ്ട്. കാക്കകളെകൊണ്ട് തീറ്റിപ്പോറ്റിയവൻ, കയ്പ്പുള്ള ജലത്തെ മധുരമാക്കി
തന്നവൻ, ചെങ്കടലിനെ പിളർത്തി വഴിനടത്തിയവൻ വിശുദ്ധഗ്രന്ഥത്തിൽ മാത്രമല്ല, എൻ്റെയും
നിങ്ങളുടെയും ജീവിതത്തിലെ ഇന്നിൻ്റെ അനുഭവങ്ങളാണ്. അതെല്ലാം. വിസ്മരിച്ച് ലോകം
തരുന്ന സുരക്ഷിതത്വത്തിനായിട്ടാണ് ഞാൻ വെമ്പൽ കൊള്ളുന്നതെങ്കിൽ, ഓടിനടക്കുന്നതെ
ങ്കിൽ രാജാവായ ദൈവത്തെ തിരസ്‌കരിച്ചുകൊണ്ടുള്ള യാത്രയിലാണ് ഞാനെന്ന് തിരുവചനം
ഓർമ്മിപ്പിക്കുന്നു
(1 8,7).
അവിടുന്ന് ചിലപ്പോൾ നിന്നെ നിരായുധനാക്കിയേ ക്കാം. സുരക്ഷിതത്വത്തിന്റെ വേലിയെന്ന്
നീ കരുതുന്ന പലതും പൊളിച്ചുമാറ്റിയേക്കാം. കർത്താവാണ് ജീവി തത്തിന്റെ രാജാവെങ്കിൽ
നിങ്ങൾ ശാന്തരായിരുന്നാൽ മതി. കാരണം കർത്താവ് നിങ്ങൾക്കുവേണ്ടി യുദ്ധം
ചെയ്തുകൊള്ളുമെന്ന് (പുറ 14,14) വചനം ഉറപ്പുനൽകുന്നു.