എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ

കരിസ്മാറ്റിക് നവീകരണം ലോകത്തിനു നൽകിയ വലിയ സമ്മാനങ്ങളിലൊ ന്നാണ് ദൈവവചനത്തോടുള്ള താത്പര്യം. ദൈവവചനം വായിക്കാനും പഠിക്കാനും ധ്യാനിക്കാനും ജീവിക്കാനും നവീകരണമു ന്നേറ്റം വലിയ പ്രോത്സാഹനം നൽകുന്നു. വചനപ്രഘോഷണത്തിൻ്റെ സാധ്യതകളും പ്രായോഗിക നിർദ്ദേശങ്ങളും പഠനവിഷയമാ ക്കുകയാണിവിടെ. പലരുടെയും ചോദ്യങ്ങളും സംശയങ്ങളും ഇവിടെ ചർച്ചചെയ്യുന്നു.

1. വചന പ്രഘോഷണം എന്നതു ശരിയായ ഒരു പദപ്രയോഗമാണോ? സുവിശേഷപ്ര ഘോഷണമല്ലേ വേണ്ടത്?

യേശു തന്റെ ഉത്ഥാനശേഷം ശിഷ്യരെ ചുമതലപ്പെടുത്തിയത് എല്ലാ സൃഷ്ടിക ളോടും സുവിശേഷം പ്രസംഗിക്കാനാണ്. സുവിശേഷം എന്നതുകൊണ്ട് നാലു സുവിശേഷകന്മാരുടെ പുസ്തകം മാത്രമല്ല ഉദ്ദേശിക്കുന്നത്. യേശുവിന്റെ ജനനാവസര ത്തിൽ മാലാഖവൃന്ദം ഇടയന്മാരോടു പറഞ്ഞു:

"ഇതാ സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ്‌വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു" എന്നാണ്. സദ്‌വാർത്ത എന്നാൽ നല്ല വിശേഷം. സുവിശേഷം എന്നാണ്. ഇതുതന്നെയാണ് ലോകം മുഴുവൻ പ്രസംഗിക്കാൻ കർത്താവ് ചുമതലപ്പെടുത്തിയതും. ഈ സദ്‌വാർത്ത യാകട്ടെ, നിങ്ങൾക്കായി ഒരു രക്ഷകൻ ജനിച്ചിരിക്കുന്നു എന്നതും. രക്ഷയില്ല. രക്ഷപ്പെടില്ല എന്നെല്ലാം വിചാരിക്കുന്നിടങ്ങ ളിലെല്ലാം രക്ഷയുണ്ട്, രക്ഷകനുണ്ട്, കർത്താ വായ ക്രിസ്തുവുണ്ട് എന്നുപറയുന്നതാണ് സുവിശേഷം. ബൈബിളിലെ വചനങ്ങളെയും സംഭവങ്ങളെയും വ്യാഖ്യാനിച്ചുപറയുന്ന താണ് പൊതുവെ, വചനപ്രഘോഷണം എന്നുപറയുന്നത്. മുഴുവൻ ദൈവവചനവും യേശുവിനെ വെളിപ്പെടുത്താനുള്ളവയാണ്. യേശുവാകുന്ന രക്ഷകനെ, ലോകത്തിനു മുഴുവനും വേണ്ടിയുള്ള ക്രിസ്തുവിനെ, പ്രവചന പൂർത്തീകരണമായ മനുഷ്യാവതാര രഹസ്യ ത്തെ പ്രഘോഷിക്കലാണ് യഥാർത്ഥ വചനപ്രഘോഷണം. അതു സുവിശേഷപ്ര ഘോഷണം തന്നെയാണ്.

2. എന്തുകൊണ്ടാണ് ബൈബിളിലെ വചനങ്ങൾ വ്യാഖ്യാനിച്ചു നൽകപ്പെടണം എന്നുപറയുന്നത്?

തിരുവചനങ്ങൾ കാലഘട്ടങ്ങളിലൂടെ ദൈവം മനുഷ്യനോട് സംസാരിച്ചവയാണ്. ദൈവചനം മനുഷ്യന്റെ ഭാഷയിൽ എന്നതാണ് ബൈബിളിൻ്റെ നിർവ്വചനം. സ്ഥലകാലസാഹചര്യങ്ങൾ, വചനം സ്വീ കരിച്ചവരുടെ പ്രത്യേകസാഹചര്യങ്ങൾ, ഭാഷ, സംസ്ക്കാരം, ലോകദർശനം തുടങ്ങിയവയെല്ലാം ദൈവവചനത്തിന്റെ കൈമാറ്റരീതിയിൽ സ്വാധീനിച്ചിട്ടുണ്ട്. അതിനാൽ ബൈബിൾ ഓരോ സാഹച ര്യത്തിലും കാലഘട്ടത്തിലും വ്യാഖ്യാനിച്ചു നൽകപ്പെടണം. എമ്മാവൂസിലേക്കുപോയ ശിഷ്യന്മാർക്ക് ഉത്ഥിതനായ ക്രിസ്തുവചനം വിശദീകരിച്ചുകൊടുത്തതാണ് വചനഘ ഷണത്തിന്റെ ഏറ്റവും പക്വമായ മാതൃക. വചനവ്യാഖ്യാനം അവരെ വിശുദ്ധ കുർബാ നയിലേക്കും നവജീവിതത്തിലേക്കുമാണ് നയിച്ചത്. വ്യാഖ്യാനം ശ്രവിച്ചുകൊണ്ടിരുന്ന പ്പോൾ അവരുടെ ഹൃദയങ്ങൾ ജ്വലിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

3. എന്താണ് യഥാർത്ഥ സുവിശേഷ പ്രസംഗം?

നമ്മെ രക്ഷിക്കാൻ ഒരു രക്ഷകൻ നമ്മോ ടൊപ്പമുണ്ട് എന്നതാണ് സുവിശേഷപ്രസം ഗത്തിന്റെ കാതൽ. ഫിലിപ്പിയ ലേഖനം 2.1-11 ആദിമ സഭയുടെ സുവിശേഷ പ്രഘോ ഷണത്തിന്റെ കാവ്യാത്മകരൂപമാണ്. അപ്പസ്തോലപ്രവർത്തങ്ങളിലെ വിവിധ പ്രഭാഷണങ്ങൾ യഥാർത്ഥ സുവിശേഷ പ്രഘോഷണം എന്തായിരിക്കണം എന്നു വ്യ ക്തമാക്കുന്നു. പീലിപ്പോസ് എത്യോപ്യക്കാര നായ മന്ത്രിയോടു യേശുവിൻ്റെ സുവിശേഷം പ്രസംഗിച്ചു (അപ്പ 8,35). നിങ്ങൾ കുരിശിൽ തൂക്കികൊന്ന യേശുവിനെ ദൈവം ഉയിർപ്പി ച്ചു. അവൻ ദൈവത്തിൻ്റെ അഭിഷിക്തൻ- ക്രിസ്തു ആയി മഹത്വീകരിക്കപ്പെട്ടിരിക്കുന്നു എന്നതാണ് സുവിശേഷം.

4. വചനപ്രഘോഷണം ഏതെല്ലാം തലങ്ങളിലാണ്?

വചനപ്രഘോഷണം വിവിധതലങ്ങളിലുണ്ട്. ഏറ്റവും ആദ്യത്തേതും ഏറ്റവും പ്രധാനവുമാ യത് സുവിശേഷമറിയിക്കുക എന്നതാണ്. 'കെറിങ്' എന്നാണ് ഇതിനെ ആദിമസഭ വിളിച്ചിരുന്നത്. യേശുവിനെ നാഥനും രക്ഷകനുമായി ഏറ്റുപറയാൻ തക്കവിധം സുവിശേഷം പ്രഘോഷിക്കലാണിത്. സഭയുടെ പ്രബോധനങ്ങൾ, മതബോധനം, സുവിശേഷാത്മക കാരുണ്യപ്രവൃത്തികൾ എന്നിവയെല്ലാം സുവിശേഷപ്രഘോഷണം തന്നെയാണ്. ആരാധനക്രമത്തിനിടയിലെ സുവിശേഷപ്രസംഗവും ആധികാരികമായ വചനപ്രഘോഷണമാണ്. ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സുവിശേഷത്തെയും സുവിശേഷത്തിൻ്റെ പശ്ചാത്തലത്തിൽ ജീവിതത്തെയും ഇവിടെ വിലയിരുത്തുന്നു.

5. വചനപ്രഘോഷണം നടത്താൻ ആർക്കാണ് അവകാശം?

എല്ലാവിശ്വാസികൾക്കും വചനപ്രഘോ ഷണത്തിന് അവകാശവും കടമയുമുണ്ട്. എന്നാൽ ആരാധന ക്രമത്തിനിടയിലെ സുവിശേഷപ്രസംഗം സഭയിലെ നിശ്ചി തസ്ഥാനത്തുള്ളവരാണ് നടത്തേണ്ടത്. സാധാരണയായി ഡീക്കൻ പട്ടമെങ്കിലും ഉള്ളവർക്കാണ് ഇതിന് സാധിക്കുന്നത്. മതബോധകരം ധ്യാനപ്രസംഗകരുമെല്ലാം വചനപ്രഘോഷണം നടത്തുന്നു. ഇവരെല്ലാം ഇതിനാവശ്യമായ പഠനവും പരിശീലനവും സഭയുടെ ചുമതലപ്പെടുത്തലും തങ്ങൾക്കുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്. ജീവിതസാ ക്ഷ്യത്തിലൂടെയും കാരുണ്യപ്രവൃത്തികളിലൂടെ യുമുള്ള വചനപ്രഘോഷണം എല്ലാവരുടെയും കടമയാണ്.

6. സുവിശേഷപ്രഘോഷണത്തിന് പ്രത്യേക പഠനം നടത്തേണ്ടതുണ്ടോ?

സുവിശേഷപ്രഘോഷണത്തിന് ചുമതലപ്പെടു ത്തപ്പെട്ടവർ നിർബന്ധമായും അതിനുവേണ്ട പഠനവും പരിശീലനവും നേടേണ്ടതാണ്. തിരുവചന വ്യാഖ്യാനത്തിന്റെ വിവിധ തത്ത്വങ്ങളും രീതികളും ഇവർ മനസ്സിലാക്കി യിരിക്കണം. എല്ലാറ്റിലുമുപരി വിശ്വാസവും യഥാർത്ഥ സുവിശേഷാത്മക ജീവിതവും അവർക്കു ഉണ്ടായിരിക്കണം.

7. സുവിശേഷ പ്രസംഗകരുടെ പ്രതിഫലം എപ്രകാരമാണ്?

സുവിശേഷപ്രസംഗം ഒരു തൊഴിലല്ല. അതിനാൽ നിശ്ചിതമായ ഒരു കൂലിയോ പ്രതിഫലമോ ഇതിനില്ല. എങ്കിലും പൂർണമായും സുവിശേഷപ്രസംഗ ശുശ്രൂഷ യിൽ ഏർപ്പെട്ടിരിക്കുന്നവർക്കു തങ്ങളുടെ സാധാരണ ജീവിതാവശ്യങ്ങൾക്കുവേണ്ട ധനസഹായം നൽകേണ്ടതാണ്. പ്രതിഫലം വാങ്ങാതെ സുവിശേഷ ശുശ്രൂഷ ചെയ്യു ന്നതിൽ അഭിമാനം കൊണ്ട് വിശുദ്ധ പൗലോസാണ് സുവിശേഷ പ്രസംഗകരുടെ യഥാർത്ഥമാതൃക.

കൂലികിട്ടുന്ന ജോലിയായും ധനസമ്പാദന മാർഗ്ഗമായും സുവിശേഷപ്രസംഗം നടത്തുന്ന വർ യഥാർത്ഥ സുവിശേഷ ചൈതന്യത്തിനു നിരക്കാത്ത പ്രവൃത്തിയാണ് ചെയ്യുന്നത്. പ്ര സിദ്ധസുവിശേഷ പ്രഘോഷകരും മറ്റം വൻ തുകുകളാണ് പ്രതിഫലം പറ്റുന്നത്. ഇതിന് വിവിധ മാർഗ്ഗങ്ങളും ഇക്കാലത്ത് രൂപപ്പെ ട്ടുവന്നിട്ടുണ്ട്. ഇത്തരത്തിൽ വൻപ്രതിഫലം വാങ്ങുന്നത് മാത്രമല്ല അതുകൊടുക്കുന്നതും തെറ്റാണ്. വചനശുശ്രൂഷ ഒരു ലാഭകരമായ കച്ചവടമായി തരംതാഴാൻ ഈ പ്രവണത ഇടവരുത്തും. വചനപ്രഘോഷണ ഭാഗമായി സാധുസേവനത്തിലും ധ്യാനകേന്ദ്രങ്ങളുടെ ആവശ്യത്തിനുമെന്നവിധം ധനസമാഹ രണം നടത്തുന്നതും ഒഴിവാക്കപ്പെടേണ്ട തിന്മയാണ്.

8. ധ്യാനകേന്ദ്രങ്ങളുടെ പ്രസക്തി?

ധ്യാനകേന്ദ്രങ്ങൾ ആത്മീയ ശുശ്രൂഷാകേ ന്ദ്രങ്ങളാണ്. ദൈവം സഭയിൽ ചിലർക്ക് അപ്പസ്തോലന്മാരും പ്രവാചകന്മാരും സുവിശേഷപ്രഘോഷകന്മാരും ഇടയന്മാരും പ്രബോധകന്മാരും മറ്റും ആകാൻ വരം നൽകി (എഫേ 4,10). ഇതിൻ്റെ ഉദ്ദേശ്യവും ഇവിടെ വ്യക്തമാക്കുന്നുണ്ട്. ഇത് ശുശ്രൂഷ യുടെ ജോലി ചെയ്യുന്നതിനും ക്രിസ്തുവിന്റെ ശരീരത്തെ പടുത്തുയർത്തുന്നതിനും വിശുദ്ധരെ സജ്ജമാക്കാനുമാണ്. ധ്യാനകേ ന്ദ്രങ്ങൾ മേൽപറഞ്ഞ വിവിധങ്ങളായ ശുശ്രൂ ഷകൾ ഇതിനായി വരം ലഭിച്ചവരെ ഒരുമി ച്ചുചേർത്ത് ക്രമീകരിക്കുന്നു. എല്ലാവർക്കും ഒരേ ശുശ്രൂഷയല്ല എന്ന തിരിച്ചറിവ് ഇവിടെ പ്രധാനമാണ്. ധ്യാനകേന്ദ്രങ്ങൾ ഇടവക കുളിലെ വിശ്വാസ പരിപോഷണത്തിന് ഒരിക്കലും പകരമാകില്ല. ആധുനികകാല ത്തെ സൂപ്പർമാർക്കറ്റ് സംസ്‌കാരം ആത്മീയ മേഖലയിലും കടന്നുകയറ്റം നടത്തുന്നതിന്റെ ഉദാഹരണങ്ങളായി പല ധ്യാനകേന്ദ്രങ്ങളും മാറുന്നുണ്ട്. ഇത് വിവേകപൂർവ്വം ഇടപെടേ ണ്ട ഒരു മേഖലയാണ്

9. ചെടികളോടും മൃഗങ്ങളോടും മറ്റും സുവിശേഷം പ്രസംഗിക്കാമോ?

സുവിശേഷ പ്രസംഗം മനുഷ്യരോടുമാത്ര മാണ് നടത്തുന്നത്. എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ എന്നുപറ ഞ്ഞിട്ടുള്ളത് മനുഷ്യരെ മാത്രം ഉദ്ദേശിച്ചാണ്.പ്രകൃതിസംരക്ഷണം, സഹജീവിസ്നേഹം തുടങ്ങിയ സുവിശേഷമൂല്യങ്ങളിലൂടെയാണ് മനുഷ്യേതര ജീവജാലങ്ങളോടു സുവിശേഷം പ്രസംഗിക്കപ്പെടുന്നത്.

10. ബൈബിൾ വചനങ്ങൾ മനഃപാഠമാക്കുന്നതു കൊണ്ട് എന്തുപകാരമാണ്?

തിരുവചനങ്ങൾ ഓർമ്മയിൽ നിന്ന് പറയാൻ കഴിയുന്നത് ഏറെ അഭിലഷണിയ മാണ്. വചനങ്ങൾ മനഃപാഠമാക്കുന്നതിലല്ല, വചനത്തിനനുസരിച്ചു ജീവിക്കുന്നതിനാണ് കൂടുതൽ ശ്രദ്ധകൊടുക്കേണ്ടത്.

11. സ്ഥാനത്തും അസ്ഥാനത്തും വചനങ്ങൾ ചേർത്തുപറയുന്നതും എഴുതുന്നതും പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

സാഹചര്യങ്ങൾ അനകൂലമാണെങ്കിലും അല്ലെങ്കിലും സുവിശേഷം പ്രസംഗിക്കുക. എന്ന പ്രബോനത്തിൻ്റെ അടിസ്ഥാനത്തി ലാകാം ഇത്തരം ഒരു പ്രവണത ഇപ്പോൾ വർദ്ധിച്ചുവരുന്നത്. പലപ്പോഴും വചനം തെറ്റിദ്ധരിക്കാനും ചിലപ്പോഴെല്ലാം അവഹേ ളിക്കപ്പെടാനും ഇത് ഇടവരുത്തുന്നുണ്ട്. അർത്ഥപൂർണമായും സാഹചര്യത്തിനു ആവശ്യമായ വിധത്തിലുമാണ് ദൈവവചനം ഉപയോഗിക്കേണ്ടത്. ഭിത്തികളിലും മതി ലുകളിലുമെല്ലാം ദൈവവചനം മറ്റുള്ളവരെ കാണിക്കാനെന്നവിധം എഴുതിവയ്ക്കുന്ന രീതികളും ചിലയിടങ്ങളിൽ കാണുന്നുണ്ട്. മതിലുകളിലെന്നതിനേക്കാൾ ഹൃദയഭിത്തിക ളിലാണ് വചനം എഴുതേണ്ടത്.

12. സുവിശേഷ പ്രസംഗം പരിശീലിക്കാൻ പറ്റുന്നതാണോ? എങ്കിൽ എങ്ങനെ?

സുവിശേഷപ്രസംഗം പരിശീലിക്കാൻ പറ്റും. വചനപ്രഘോഷണത്തിനു പരിശീലനം കൊടുക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഇന്ന് അപൂർവമായെങ്കിലുമുണ്ട്. ഇത്തരം പരിശീലന കേന്ദ്രങ്ങളും പഠനരീതികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്രസുന്ദരം! കർത്താവിനെ അറിയാനും അറിയിക്കാനും ഭാഗ്യം കിട്ടിയവ രാണ് എല്ലാ ക്രൈസ്തവരും. സുവിശേഷത്തി നനുസരിച്ച് ജീവിച്ചുകൊണ്ട് വപനത്തിന്റെ ശുശ്രൂഷകരാകാം. ബൈബിൾ വായിച്ചു മനസ്സിലാക്കാനും അതിലെ ദൈവസ്വരം കേൾക്കാനും നമുക്കുകഴിയണം. യേശുവിന്റെ സുവിശേഷം നമുക്ക് ജീവിതനിയമവും സുവിശേഷത്തിലെ യേശു ജീവന്റെ ഉറപ്പും ഏറ്റവും വലിയ ഗുരുവുമാകട്ടെ!