സ്വാതന്ത്ര്യം സ്വന്തമാക്കിയ ജീവിതം

മനസ്സുവച്ചാൽ നിനക്ക് കൽപനകൾ പാലിക്കാൻ സാധിക്കും. വിശ്വസ്തതാപൂർവ്വം പ്രവർത്തിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നിയാണ് (പ്രഭാ 15,15), ദൈവം നമുക്ക് സ്വാതന്ത്ര്യം നൽകിയിരി ക്കുന്നു.....നന്നായി ജീവിക്കണമോ അതോ മോശമായി തുടരണമോ എന്ന് തീരുമാനിക്കാനുള്ള അവകാശം!! ഈ അവകാശം നമ്മെ ആത്മീയ സ്വാതന്ത്യ്രത്തിലേ യ്ക്കോ ബന്ധിതമായ ജീവിതാവസ്ഥയിലേയ്ക്കോ നയിച്ചേക്കാം!

എന്നാൽ ദൈവഹിതാനുസരണം ജീവിച്ച് ആത്മീയ സ്വാതന്ത്ര്യവും ആനന്ദവും സ്വന്തമാക്കിയവർ നമു ക്കിടയിലുണ്ട്. കരിസ്‌മാറ്റിക് നവീകരണ ജീവിതം നമുക്ക് നൽകുന്നതും ഈ ആത്മീയ സ്വാതന്ത്ര്യമാണ്. ദൈവത്തെ "അപ്പാ" എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം! ദൈവത്തിൽ ആശ്രയിച്ച് പാപത്തിൽ നിന്ന് വിടുതൽ നേടിയുള്ള ജീവിതം നയിക്കാനുള്ള അവസരം... ഇതെല്ലാം അനുഭവിച്ച് കരിസ്മ‌ാറ്റിക് നവീകരണത്തി ൻ്റെ തനിമയും ആനന്ദവും നന്മയും ആദ്യ നാളുകളിൽ തന്നെ അനുഭവിച്ച് കടന്നുപോയ ഒരു വ്യക്തിയാണ് ദൈവദാസൻ ആർമണ്ട് അച്ചൻ.....

1976-ൽ കേരളത്തിലെ ആദ്യ നവീകരണ ധ്യാ നത്തിൽ സംബന്ധിച്ചതുമുതൽ ദൈവദാസനായി ജീവിച്ച സാധാരണക്കാരിൽ അസാധാരണക്കാ രാനാ'യി ജീവിച്ച ആർമണ്ടച്ചൻ ദൈവപുത്രസ്വാതന്ത്ര്യം ഏറെ അനുഭവിച്ചു. പാവപ്പെട്ടവൻ്റെ പക്ഷം ചേർന്ന് അവരിലൊരാളായി ജീവിച്ച് അനേകം പേരെ ദൈവ സന്നിധിയിലേയ്ക്ക് ആനയിക്കാൻ ശ്രമിച്ച കർമ്മയോഗി യായിരുന്നു ഫ്രാൻസിസ്കൻ സന്ന്യാസിയായിരുന്ന ആർമണ്ടച്ചൻ. ഒന്നിനെക്കുറിച്ചും പരാതിപറയാതെ ആരോടും വിദ്വേഷം വച്ചുപുർത്താതെ സഹനങ്ങ ളിലും ദുരിതങ്ങളിലും ഇല്ലായ്‌മകളിലും ദൈവേഷ്ടം നിറവേറട്ടെയെന്ന് പ്രാർത്ഥിച്ച, താപസജീവിതം നയിച്ച വൈദികൻ! അദ്ദേഹം ഇന്ന് നമ്മുടെ മുന്നിൽ ചില വെല്ലുവിളികൾ ഉയർത്തുന്നുണ്ട്. കരിസ്മാറ്റിക് നവി കരണത്തിന്റെ തനിമയും ലാളിത്യവും യഥാർത്ഥമായ ശൈലികളും ശുഷ്‌ക്കിച്ച ഇക്കാലത്ത്. സ്വന്തം നേട്ട ങ്ങൾക്കും സുഖങ്ങൾക്കും വേണ്ടി മാത്രം ആത്മീയ ജീവിതം നയിക്കുന്നവരുടെയിടയിൽ, സാമ്പത്തിക പുരോഗതിയുടെയും ഐശ്വര്യത്തിന്റെയും മാത്രം സുവിശേഷം പ്രഘോഷിക്കപ്പെടുന്ന നാളുകളിൽ എന്താണ് നവീകരണത്തിന്റെ കാതൽ എന്ന് ബോധ്യ പ്പെടാൻ അദ്ദേഹത്തിൻ്റെ ജീവിതം ഒരു തുറന്ന പുസ്തക മായി നമ്മുടെ മുന്നിൽ ഉണ്ട് എന്ന് ഓർക്കാം:

സ്വർഗ്ഗീയ സ്വാതന്ത്ര്യത്തിലേയ്ക്ക് വിളിക്കപ്പെട്ട അദ്ദേഹം ദൈവദാസനായി പ്രഖ്യാപിക്കപ്പെടുമ്പോൾ നാമും വിശുദ്ധ ജീവിതത്തിലേക്ക് വിളിക്കപ്പെട്ടവരാ ണെന്ന ഉൾവിളിയോടെ ജീവിതത്തെ ക്രമപ്പെടുത്ത ണമെന്ന് ചില ഓർമ്മപ്പെടുത്തലുകൾ ഉയരുന്നുണ്ട്. അതേ വി,പലോസ് ശ്ലീഹ ഓർമ്മിപ്പിക്കുന്നു. "അശു ദ്ധിയിലേയ്ക്കല്ല, വിശുദ്ധിയിലേയ്ക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്. (1 തെസ 4,7)