അവരങ്ങനെ തന്നെ ജീവിക്കട്ടെ

ദൈവവിളി മാനുഷികഥയുടെ ധൗർബല്യത്തിൽ ദൈവകൃപയുടെ ശക്തി പ്രവർത്തനനിരതമാകുന്ന ഒരു ദിവ്യരഹസ്യമാണ്. സന്ന്യാസ പരിശീലന ത്തിന്റെ ആദ്യനാളുകളിൽ ദൈവവിളിയെ ക്കുറിച്ചു കേട്ട, ഇന്നും ഏറെ പ്രസക്തമായി തോന്നുന്ന ഒരു കഥ നിങ്ങളോട് പങ്കുവയ്ക്കാം. ഒരു കോഴിയമ്മക്ക് മുട്ടവിരിഞ്ഞുണ്ടായ 5 കുഞ്ഞുങ്ങളിൽ ഒരുവൻ മാത്രം അല്പം വ്യത്യസ്തൻ. മറ്റ് നാല് പേരും ചിക്കിചി കഞ്ഞ് നടക്കുമ്പോൾ ഇവനെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നത് തൊട്ടടുത്തുള്ള ഒരു തടാകമാണ്. അവന് അതിലിറങ്ങണം. നീന്തി തുടിച്ച് നടക്കണം. അത് നിന്റെ ജീവന് അപകടമാണ് എന്ന് കോഴിയമ്മ ഉപദേശിച്ചെങ്കിലും, മണ്ടൻ എന്ന് വിളിച്ച് മറ്റ് നാല് പേരും കളിയാക്കിയെങ്കിലും ഒരുനാൾ അവനിറങ്ങുക തന്നെ ചെയ്തു. ആദ്യം ഒന്ന്, രണ്ട് ചുവട്. പിന്നെ ആഴങ്ങളിലൂടെ ഒരു ഒഴുകിനടപ്പ്. എത്തേണ്ടിടത്ത് എത്തി യതിന്റെ ചാരിതാർഥ്യത്തോടെ അവൻ നീന്തിത്തുടിക്കുമ്പോൾ മറ്റ് നാല് പേരും അവൻ താറാവുകുഞ്ഞാണെന്ന് തിരിച്ചറി ഞ്ഞു. തനിമ തിരിച്ചറിഞ്ഞ താറാവ് കുഞ്ഞ് തടാകം കണ്ടപ്പോൾ തൻ്റെ തിരഞ്ഞെടുപ്പും തീർച്ചപ്പെടുത്തി.

കഥയാണെങ്കിലും അല്പം കാര്യമുണ്ടെന്ന് നിങ്ങൾക്കും തോന്നുന്നില്ലേ? സന്യസ്ഥജീവി തത്തെക്കുറിച്ചുള്ള ഒരു Whatsapp comment കണ്ടത് ഇപ്രകാരമാണ്- "This system should be abolished. It is too cruel വായിക്കുമ്പോൾ എനിക്ക് ഇങ്ങനെ കുടി തോന്നി. കരയിലൂടെ ചികഞ്ഞ് നടക്കാനും മണ്ണിരയെ കൊത്തിവിഴുങ്ങാനും തള്ളകോ ഴിയുടെ ചിറകിനടിയിലെ സുരക്ഷിതത്വത്തി ലാകാനും താറാവ് കുഞ്ഞുങ്ങളെ നിർബ ന്ധിക്കരുത്. കാരണം അതിനപ്പുറം ചില തടാകങ്ങളെ സ്വപ്നം കാണുന്നവ‌രാണവർ. വേറിട്ട വഴികളിലേക്ക് കാലൂന്നാൻ ചങ്കുറപ്പം മനോധൈര്യവുമുള്ളവർ.

പലവർണങ്ങളിലുള്ള പട്ടുകുപ്പായങ്ങൾ മനം കുവരേണ്ട ഒരു കാലത്ത് വെള്ളതുണി തലയിൽ കെട്ടി കണ്ണാടിക്കുമുമ്പിൽ കന്യാ സ്ത്രീയായി അഭിനയിച്ച കലർപ്പില്ലാത്ത ബാല്യകാലത്തിന്റെ മധുരസ്മരണകളും അവധിദിവസങ്ങളിലെ കളിസമയങ്ങളിൽ അച്ചനും കപ്യാരും പാട്ടുകാരിയുമായി വീട്ടിലെ മൂവർസംഘം പ്രദക്ഷിണവും ആഘോഷമായ പാട്ടുകുർബാനയും നടത്താൻ മാത്രം നിഷ്കളങ്കത് സൂക്ഷിച്ച കുട്ടിത്തത്തി ന്റെ ഓർമ്മകളുടെയും പിൻബലത്തിലാണ് ഞാനിത് പറയുന്നത്. ആധുനികതയുടെ അങ്ങേയറ്റത്ത് എത്തിനിൽക്കുന്ന ഈ തലമുറ Phone touchനേക്കാൾ Jesus touch കൊതിക്കുന്ന, ഈശോയില്ലാത്ത ഒരു friendship ഉം പാർട്ടിയും ഇഷ്ടപ്പെടാത്ത, ഉന്ന തബിരുദവും സമ്പന്ന ജീവിതവും നൽകുന്ന സുരക്ഷിതത്വത്തിലും സുഖത്തിലും കഴിയാൻ വിസമ്മതിക്കുന്ന ചിലരുണ്ട്. സ്വർഗം സ്വപ്നം കാണുന്ന, അനേകരെ സ്വർഗം സ്വപ്നം കാണാൻ പഠിപ്പിക്കുന്ന ചിലർ. എന്റെ മാഷേ അവരങ്ങനെ തന്നെ ജീവിക്കട്ടെ... അവരുടെ തനിമയിൽ...അവരുടെ....അല്ല അവർക്കായുള്ള ദൈവത്തിൻ്റെ തിരഞ്ഞെടു പ്പിൽ. എന്തെന്നാൽ ദൈവവചനം പറയുന്നു. "അഹറോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെടുകയല്ലാതെ ആരും സ്വയം ഈ ബഹുമതി ഏറ്റെടുക്കുകയല്ല" (ഹെബ്രാ 5,4).