കുരിശിൽ വിരിഞ്ഞ സഹനപുഷ്‌പം
-വിശുദ്ധ അൽഫോൻസാമ്മ
'ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ തന്നെത്തന്നെ പരിത്യജിച്ച്
തന്റെ കരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ', (മർക്കോസ് 8,34)
ദരിദ്രനും വിനീതനും ക്രൂശിതനുമായ ഈശോയെ അനുപദം അനുഗമിച്ച് രണ്ടാം ക്രിസ്തുവായി
തീർന്ന പിതാവായ വിശുദ്ധ ഫ്രാൻസിസിന്റെയും, ക്രിസ്തുനാഥ നാണ് എന്റെ ജന്മാവകാശം
മറ്റൊരുവനെ എനിക്ക് ആവശ്യമില്ല എന്ന് പറഞ്ഞുകൊണ്ട് ക്രൂശിതനെ ധ്യാനിച്ച് അവിടുത്തെ
സ്വന്തമാക്കിയ അമ്മയായ വിശുദ്ധ ക്ലാരയുടെയും ആത്മീയ പുത്രിയായ വിശുദ്ധ
അൽഫോൻസാമ്മയുടെ ജനനവും ജീവിതവും മരണവും കുരിശിന്റെ വിരിമാറിൽ ആയിരുന്നു.
മർക്കോസ് 8,34 ലെ തിരുവചനം വിശുദ്ധ അൽഫോൻസാമ്മ തൻ്റെ ജീവിതത്തിൽ എങ്ങനെയാണ്
പ്രായോഗികമാക്കിയത്?
സന്യാസ പരിശീലനത്തിലായിരുന്ന കൊച്ചു സഹോദരിമാരോട് അൽഫോൻസാമ്മ തന്റെ ജീവിതാനു
ഭവത്തിൽ നിന്ന് പറഞ്ഞുകൊടുത്ത കാര്യങ്ങൾ പരിശോ ധിച്ചാൽ ഇതിനുള്ള ഉത്തരം
ലഭിക്കുന്നതാണ്.
'ഞാൻ ക്രിസ്തുവിനോടുകൂടെ ക്രൂശിതനായിരിക്കുന്നു. ഇനിമേൽ ഞാനല്ല ജീവിക്കുന്നത്.
ക്രിസ്തുവാണ് എന്നിൽ ജീവിക്കുന്നത്' (ഗലാ 2,20). ക്രിസ്തുവിനോടൊപ്പം സ്വയം
ക്രൂശിക്കപ്പെട്ടാൽ മാത്രമേ ക്രിസ്തുവിനോടൊപ്പം മഹത്വത്തിലും നമുക്ക് പ്രവേശിക്കാൻ
സാധിക്കുകയുള്ളൂ. അതിന് കുറച്ചു കാര്യങ്ങൾ നാം സ്വന്തമാക്കണം.
നിത്യജീവന് അർഹരാകുവാൻ വിശ്വാസം എത്ര മാത്രം ആവശ്യമാണോ അതുപോലെതന്നെ എളിമയും
ആവശ്യമാണ്. കെട്ടിടത്തിന് ഉയരം കൂടുന്തോറും അതിന്റെ അടിത്തറയുടെ ആഴവും
കൂടിയിരിക്കണം. എങ്കിലേ കെട്ടിടത്തെ താങ്ങി നിർത്താൻ അടിത്തറയ്ക്ക് കഴിയുകയുള്ളു.
അടിത്തറയുടെ ആഴം എന്ന് പറയുന്നത് നമ്മുടെ വിശ്വാസമാണ്. സഹനമാകുന്ന കല്ലം സ്നേഹ
മാകുന്ന സിമന്റും കൂട്ടിച്ചേർത്ത് ആഴത്തിൽ അടിത്തറ പണിയണം. അങ്ങനെ മാത്രമേ
വിശുദ്ധിയാകുന്ന കെട്ടിടം പണിയാനാകൂ. സ്ഥിരമായ പരിശ്രമവും നിരന്തരമായ പ്രാർത്ഥനയും
കൊണ്ട് നമുക്ക് എളിമ സമ്പാദിക്കാം. നമ്മുടെ സഞ്ചികളിൽ പ്രാർത്ഥന മാത്രം പോരാ, അതിൽ
എളിമയും കൂടെ ചേർത്താൽ മാത്രമെ നമ്മുടെ കാഴ്ചകൾ ദൈവത്തിനും മറ്റുള്ളവർക്കും
സ്വീകാര്യമാവുകയുള്ളു. എളിമ പ്രായോഗികമാക്കാനുള്ള അവസരങ്ങൾ കണ്ടെത്തണം. ഏറ്റവും
താഴ്ന്ന തരം ജോലികൾ ആരുമറിയാതെ ചെയ്യണം. മറ്റുള്ളവർ കാണത്തക്കവിധം എളിയ ജോലികൾ
ചെയ്താൽ അത്
മുഖസ്തുതിക്ക് കാരണമായേക്കാം. അതുകൊണ്ടാണ് എളിയ ജോലികൾ ആരും അറിയാതെ ചെയ്യണമെന്ന്
പറഞ്ഞത്. മറ്റുള്ളവർ കാണാൻ വേണ്ടി എത്രമാത്രം എളിയ ജോലികൾ ചെയ്താലും അത് ദീർഘദൂരം
സഞ്ചരി ച്ച കുപ്പൽ തീരം അടുക്കാറാകുമ്പോൾ മുങ്ങി നശിക്കുന്നത് പോലെയാണ്. മറ്റൊരു
ഉദാഹരണം പറഞ്ഞാൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ചെയ്യുന്ന എളിയ പ്രവർത്തികൾ പുക
നിറഞ്ഞ തീ പോലെയാണ്. പൂക നിറഞ്ഞു നിന്നാൽ തീ കത്തുന്നുണ്ടോ എന്ന് കാണാൻ
കഴിയുകയില്ലല്ലോ. പുകമറ കൂടുംതോറും തീയുടെ ചൂടും വെളിച്ചവും കുറയും. എന്നാൽ
പുകയില്ലാത്ത തീ ആണെങ്കിൽ അതിൻ്റെ പ്രകാശവും ചൂടും ഉജ്ജ്വലമായിരി ക്കും. ഇതുപോലെ
തന്നെയാണ് മറ്റുള്ളവരാൽ അറിയപ്പെ ടാത്ത നമ്മുടെ സൽപ്രവർത്തികളും എളിയ ജോലികളും.
അവയ്ക്ക് വലിയ ശക്തിയും ഫലദായകത്വവും ഉണ്ട്. മറ്റു പുണ്യങ്ങളുടെ കാര്യത്തിലും
ഇങ്ങനെ തന്നെയാണ് . നമ്മുടെ സൽപ്രവർത്തികളിലൂടെ അനേകരെ പ്രത്യേകിച്ച്
വിദൂരത്തിലുള്ള മിഷണറിമാരെ സഹായി ക്കാനും അവരുടെ പ്രയത്നങ്ങളെ ഫലവത്താക്കാനും
നമുക്ക് പറ്റും. പാപികളെ മാനസാന്തരപ്പെടുത്താനും ആത്മാക്കളെ രക്ഷിക്കാനും ദൈവം
നമ്മെ ഉപയോ ഗിക്കുന്നത് ഇപ്രകാരമുള്ള പ്രാർത്ഥനയിലൂടെയും ശുശ്രൂഷകളിലൂടെയുമാണ്.
ചെടികൾക്ക് വളമായി നാം ഉപയോഗിക്കുന്ന വട്ടയിലയും വെട്ടിയിലയും ആരുടെയും
ശ്രദ്ധയിൽപ്പെടാറില്ല. അവ ചീഞ്ഞഴിഞ്ഞ് ചെടികൾക്ക് വളമായി തീരുമ്പോൾ ചെടികളിൽ
മനോഹരമായ ധാരാളം പുഷ്പങ്ങൾ ഉണ്ടാകും. ഈ പൂക്കൾ എല്ലാവ രുടെയും അഭിനന്ദനത്തിന്
കാരണമാകും. എന്നാൽ വളമായി തീർന്ന ഇലകളെ ആരും ഓർക്കുകയില്ല. ഇതുപോലെ നാമും
കർത്താവിൻ്റെ മുന്തിരിത്തോപ്പിലെ പുഷ്പങ്ങൾ ആകാനുള്ള പ്രലോഭനം ഉപേക്ഷിച്ച് വട്ടയി
ലയും വെട്ടിയിലയും ആകണം. ദൈവത്തിനുവേണ്ടിയും മനുഷ്യർക്കുവേണ്ടിയും നമ്മുടെ
സുഖങ്ങളെയും നമ്മെത്ത ന്നെയും മറന്നു കളയണം. 'ഗോതമ്പുമണി നിലത്തുവീണ്
അഴിയുന്നില്ലെങ്കിൽ അത് അതേപടിയിരിക്കും. അഴിയു ന്നെങ്കിലോ അതു വളരെ ഫലം
പുറപ്പെടുവിക്കും' (യോഹ 12,24).
ആകൃതിയിലും നിറത്തിലും ഒരുപോലെയുള്ള രണ്ടു പക്ഷികളാണ് കാക്കയും കയിലും. എന്നാൽ
വസന്തകാലം വരുമ്പോൾ അവർ പുറപ്പെടുവിക്കുന്ന സ്വരത്തിൽ നിന്ന് അവയെ തിരിച്ചറിയാം .
വസ്ത്രധാ രണത്തിൽ എല്ലാവരും ഒരുപോലെയാണ്. എന്നാൽ അവരുടെ സഹനശക്തിയും ധീരതയും
വിശുദ്ധിയും വെളിവാകുന്നത് അപമാനവും സഹനവും തെറ്റിദ്ധാരണ യും ഉണ്ടാകുമ്പോഴാണ്.
പരിശുദ്ധ കന്യകാമറിയത്തെ ദൈവം വിലമതിച്ചത് അമലോത്ഭവയായി ജനിച്ചതു കൊണ്ടോ
കൃപാവരത്തിൻ്റെ നിറവുകൊണ്ടോ അല്ല അവളിലെ എളിമ കൊണ്ട് മാത്രമാണ്. 'അവിടുന്ന് തന്റെ
ദാസിയുടെ താഴ്‌മയെ തൃക്കൺ പാർത്തു' എന്ന മറിയ ത്തിന്റെ സ്തോത്ര ഗീതം ദിവസത്തിൽ പല
പ്രാവശ്യം ആവർത്തിക്കുന്നത് നല്ലതാണ്. ഇങ്ങനെയാണ് നാം സ്വയം പരിത്യാഗത്തിൻ്റെ
വഴിയിലൂടെ നടക്കേണ്ടത്.
ക്രിസ്തു ശിഷ്യൻ ആകാനുള്ള രണ്ടാമത്തെ സുവർണ്ണ നിയമമാണല്ലോ 'നിൻ്റെ കുരിശ് എടുക്കുക'
എന്നത്. അതിനെപ്പറ്റി അൽഫോൻസാമ്മ വിശദീകരിക്കുന്നത് ഇങ്ങനെയാണ്.
നമ്മുടെ അനുദിന കുരിശുകൾ നാം വഹിക്കണം. അതെടുത്തേ മതിയാവൂ. ഓരോ ദിവസവും ലഭിക്കുന്ന
ചെറിയ ചെറിയ സഹനങ്ങൾ ഫലപ്രദമായി സ്വീകരി ച്ചാൽ വലിയ സഹനങ്ങൾ സ്വീകരിക്കാനുള്ള ശക്തി
ലഭിക്കും. നമ്മുടെ സ്വന്തം ഇഷ്ടങ്ങൾക്ക് എതിരായി വരുന്ന സാഹചര്യങ്ങളെ
പരിത്യാഗത്തിന്റെ ചൈതന്യ ത്തിൽ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന സഹനങ്ങളെ ഈശോയുടെ
തിരുഹൃദയത്തിൽ പുഷ്പങ്ങളായി കാഴ്ചവെച്ച് നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്യണം.
കുരിശുകൾ തരുന്നത് ഈശോയ്ക്ക് നമ്മോടുള്ള സ്നേഹത്തിന്റെ അടയാളമാണ്.
സ്നേഹിക്കുന്നവർക്കാണ് അവിടുന്ന് കുരിശുകൾ തരുന്നത്. അത് സഹിക്കാനുള്ള ശക്തി തരണമേ
എന്ന് ഈശോയോട് പ്രാർത്ഥിക്കണം. ഈശോ കടന്നു വരുന്ന വഴിത്താരയിൽ സഹനമാകുന്ന പൂക്കൾ
വിതറണം എന്ന് വിശുദ്ധ ചെറുപുഷ്പം നമ്മെ പഠിപ്പിച്ചിട്ടുണ്ടല്ലോ.
ക്രൂശിതരൂപം അൽഫോൻസാമ്മയ്ക്ക് ജീവന്റെ പുസ്തകം ആയിരുന്നു എന്ന് സമൂഹാംഗങ്ങൾ സാക്ഷ്യ
പ്പെടുത്തുന്നു. നിരന്തരം അലട്ടിക്കൊണ്ടിരുന്നതും
പീഡിപ്പിച്ചിരുന്നതും അവസാനം നിമിഷം വരെ പിന്തുട ർന്നതുമായ രോഗങ്ങളുടെ ഭാരമേറിയ
കുരിശ് ക്ഷമയോടെ ചുമക്കാൻ അവൾ പഠിച്ചത് ഈ ജീവൻ്റെ പുസ്തകത്തിൽ നിന്നാണ്. മറ്റൊന്നും
ചെയ്യാൻ സാധിക്കാതിരുന്ന രോഗത്തിന്റെ കാലഘട്ടങ്ങളിൽ സഹനകല അവൾ അഭ്യസിച്ചെടുത്തു.
അഭിവന്ദ്യ ജെയിംസ് കാളാശ്ശേരി പിതാവിന്റെയും മഠത്തിൽ കൂടെയുണ്ടായിരുന്ന കൊച്ചുത്രേ
സ്യ സഹോദരിയുടെയും മലമ്പനി ഈശോയോട് ചോദി ച്ചുമേടിച്ച് തന്റെ സഹനത്തെ ഇരട്ടിയാക്കി
മാറ്റിക്കൊണ്ട് ദൈവത്തെയും സഹോദരങ്ങളേയും സ്നേഹിച്ചു. സഹിക്കുന്നതിലൂടെ തൻ്റെതന്നെ
ശുദ്ധീകരണവും ഈ ലോകത്തിലെ മനുഷ്യമക്കളുടെ വിശുദ്ധീകരണവും സാധി ക്കുമെന്നും അങ്ങനെ
ദൈവത്തെ മഹത്വപ്പെടുത്താൻ കഴിയുമെന്നും അവൾ വിശ്വസിച്ചു.
ശിഷ്യത്വത്തിനുള്ള മൂന്നാമത്തെ വ്യവസ്ഥ ആണല്ലോ 'എന്നെ അനുഗമിക്കുക' എന്നത് . ഈശോയെ
അനുഗമിക്കുക എന്നതിൻ്റെ അർത്ഥം അവിടുത്തെ പ്രബോധനങ്ങൾ അക്ഷരംപ്രതി അനുസരിക്കുക എന്ന
താണല്ലോ. അതിനുവേണ്ടി അഷ്ട സൗഭാഗ്യങ്ങൾ അവൾ കൃത്യതയോടെ അനുസരിച്ചു. പരിശുദ്ധ
ഹൃദയത്തോടെ ശത്രുക്കളെ സ്നേഹിക്കുക എന്ന കൽപ്പന അവൾ തന്റെ ജീവിതത്തിലുടനീളം
പാലിച്ചു. വീട്ടിലായിരിക്കുമ്പോൾ അടുക്കും ചിട്ടയോടും കൂടി പേരമ്മയുടെ ശിക്ഷണത്തിൽ
വളർന്നത് കൊണ്ട് ആത്മാർത്ഥതയും സത്യസന്ധതയും അവളുടെ ജീവിതത്തിൽ
നിറഞ്ഞുതുളുമ്പിയിരുന്നു. സന്യാസ പരിശീലനത്തിൻ്റെ ആദ്യ കാലഘട്ടങ്ങളിൽ കൂടെ പഠിച്ചവർ
കള്ളത്തരങ്ങൾ കാണിക്കുമ്പോൾ ഗുരുനാഥയോട് എല്ലാം പറഞ്ഞു കൊടുക്കുമായിരുന്നു.
പുണ്യവതി ആകാൻ വന്ന നീ എന്തിനാണ് മറ്റുള്ളവരുടെ പുണ്ണ് കാണുന്നത്? ഒന്നുകിൽ
മറ്റുള്ളവരുടെ കുറ്റങ്ങൾ കാണാതിരിക്കുക. കണ്ടാൽ അതിന് പരിഹാരം ചെയ്യുക. ഇതാണ്
നിന്നെ പറ്റിയുള്ള ദൈവഹിതം എന്ന് ഗുരുനാഥ ഉപദേശിച്ചു. അക്ഷരാർത്ഥത്തിലും
ആന്തരാർത്ഥത്തിലും അൽഫോൻസാമ്മ അത് അനുസരിച്ചു. തനിക്ക് ഇഷ്ടമി ല്ലാത്ത
ഭക്ഷണപദാർത്ഥങ്ങൾ കഴിക്കേണ്ടി വന്നപ്പോഴും സ്വന്തമായി ഉണ്ടായിരുന്ന സാധനങ്ങൾ
മറ്റുള്ളവർ എടുത്തുകൊണ്ടു പോകുമ്പോഴും ആത്മാക്കളുടെ രക്ഷ യ്ക്കായി കാഴ്ചവച്ചു
പ്രാർത്ഥിക്കുവാൻ അവൾ അഭ്യസിച്ചു. മനസ്സിനേറ്റ മുറിവുകളുടെ നൊമ്പരം അകറ്റാൻ ആരും
അറിയാതെ അവൾ കരഞ്ഞിട്ടുണ്ട്. പക്ഷേ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല. അമർഷം
കാണിച്ചവർക്ക് ആർദ്ര തകൊടുത്തും ഹൃദയവേദന നൽകിയവർക്ക് സഹായം കൊടുത്തും
തെറ്റിദ്ധരിച്ചവർക്ക് സമ്മാനങ്ങൾ കൊടുത്തും അവൾ അവരെ നേടി. അവളുടെ മുറിയിൽ വരുന്ന
ആരെയും മറ്റുള്ളവരുടെ കുറ്റം പറയാൻ അവൾ സമ്മതി ചില്ല. ആരെയും ഒരിക്കലും
വിധിക്കുകയില്ലെന്നും മറ്റുള്ള സിസ്റ്റേഴ്‌സിനെയോ കൂടെയുള്ള സഹോദരിമാരെയോ
വിമർശിക്കാൻ അനുവദിക്കുകയില്ലെന്നും തീരുമാനമെടു ത്തതുകൊണ്ടാണ് അൽഫോൻസാമ്മയ്ക്ക്
പരിപൂർണ്ണതയി ലേക്കുള്ള പ്രയാണം എളുപ്പമായത്. കുരിശു ചോദിച്ചു വാങ്ങിക്കാൻ വിശുദ്ധ
അൽഫോ
ൻസാമ്മയോളം വിശുദ്ധിയും ധൈര്യവും ഇല്ലെങ്കിലും
വരുന്ന കുരിശുകളെ പഴി പറഞ്ഞു തള്ളിക്കളയാതെ
ക്രൂശിതനോട് വിശുദ്ധിയോടെ ചേർന്ന് നിന്ന് സ്വർഗ്ഗത്തെ
സ്വപ്നം കണ്ട് നമുക്കും ആനന്ദത്തോടെ ജീവിക്കാം.