കർത്താവേ, കണ്ണുകളെ തുറക്കണമെ, ഞങ്ങൾ കാണട്ടെ

ഇസ്രായേൽ രാജ്യത്തെ തോൽപ്പിക്കാനുള്ള സിറിയാ രാജാവിൻ്റെ എല്ലാ ശ്രമങ്ങളും പരാ ജയപ്പെട്ടിരുന്നു. അതിന് പിന്നിൽ ഏലിഷായാണെന്ന് തിരിച്ചറിഞ്ഞ സിറിയാരാജാവ് ഏലിഷായെ പിടി ക്കാനായി വലിയൊരു സൈന്യവുമായി രഥങ്ങളുടെയും കുതിരകളുടെയും അകമ്പടിയോടെ ഏലീഷാ താമസിച്ചി രുന്ന നഗ‌രം വളഞ്ഞു. ഏലീഷായുടെ ഭൃത്യൻ രാവിലെ എഴുന്നേറ്റുവന്നപ്പോൾ തങ്ങളെ നശിപ്പിക്കാനായി തങ്ങ ൾക്കുചുറ്റും നിൽക്കുന്ന ശത്രുപക്ഷത്തെയാണ് കണ്ടത്. അദ്ദേഹം പ്രവാചകനെ വിളിച്ച് ഇപ്രകാരം പറഞ്ഞു. "അയ്യോ യജമാനേ നാം എന്താണു ചെയ്യുക' (2 രാജ 6,15) ഏലീഷാ പറഞ്ഞു: ഭയപ്പെടേണ്ട അവരെക്കാൾ കൂടുതൽ ആളുകൾ നമ്മുടെകൂടെയുണ്ട്. ഇതു പറഞ്ഞിട്ട് അദ്ദേഹം ഇപ്രകാരം പ്രാർത്ഥിച്ചു. "കർത്താവേ ഇവന്റെ കണ്ണുകളെ തുറക്കണമേ, ഇവൻ കാണട്ടെ കർത്താവ് അവന്റെ കണ്ണുകൾ തുറന്നു. ഏലിഷായ്ക്ക് ചുറ്റും മല ആഗ്നേയരഥ ങ്ങളും കുതിരകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് അവൻ കണ്ടു (രാജ 6,17-18) പിന്നീട് പ്രവാചകൻ സിറിയാ സൈന്യത്തെ തോല്പിച്ച് പറഞ്ഞയയ്ക്കുന്നതായാണ് നാം വിശുദ്ധഗ്രന്ഥത്തിൽ വായിക്കുന്നത്.

പുതുവർഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത പലകാര്യങ്ങൾക്കും നമുക്ക് സാക്ഷ്യം വഹിക്കേണ്ടിവന്നു. പ്രതീക്ഷിക്കാത്ത പലതും മുൻപോട്ടും സംഭവിക്കാം. പല മേഖലകളിലും വലിയ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. ഈ പോക്കുപോ യാൽ നമ്മുടെ നാടിൻ്റെ അവസ്ഥ എന്താകുമെന്ന് ചിലർ വ്യാകുലപ്പെടുന്നു. ഇന്നത്തെ യുവതലമുറയുടെ രീതി നാശത്തിന്റെ ലക്ഷണമാണെന്ന് ചിലർ വിലയിരുത്തുന്നു. സഭയിലെ പ്രശ്ന‌ങ്ങൾ വിശ്വാസികളിൽ നിരാശയുളവാ ക്കുന്നു. മക്കളെക്കുറിച്ചുള്ള ആകുലതകൾ മാതാപിതാക്ക ളുടെ ഉറക്കം കെടുത്തുന്നു. കുടുംബാംഗങ്ങളുടെ എതിർസാ ക്ഷ്യങ്ങൾ ചിലരെ ദൈവികശുശ്രൂഷകളിൽ നിന്നുപോലും പിന്തിരിപ്പിക്കുന്നു. പ്രശ്‌നങ്ങളുടെ പെരുപ്പവും വലുപ്പവും മറ്റൊന്നും കാണാൻ സാധിക്കാത്ത വിധത്തിൽ ധാരാളം മനുഷ്യരുടെ കണ്ണുകളെ ഈ നാളുകളിൽ അന്ധമാക്കി യിരിക്കുന്നു. ഏലീഷയുടെ ഭൃത്യനെപ്പോലെ ചുറ്റുമുള്ള തിന്മയുടെ വലുപ്പം നമ്മെ ഭയത്തിലേക്കും നിരാശയിലേ ക്കും നയിക്കുന്നതിനാൽ ദൈവത്തിൻ്റെ കരുതലോ സംര ക്ഷണമോ കാണാനോ മനസിലാക്കാനോ കഴിയാതെ പോകുന്നു.

ഏലീഷാ ശത്രുവിൻ്റെ വലുപ്പത്തേക്കാൾ ഉപരിയായി ദൈവത്തിന്റെ ശക്തിയിലേക്കും സംരക്ഷണത്തിലേക്കും തന്റെ ഭൃത്യനെ കൂട്ടികൊണ്ടുപോവുകയാണ് ചെയ്തത്. പലകോണുകളിൽ നിന്നും ഭയത്തിന്റെയും നിരാശയു ടെയും വാക്കുകൾ ഉയർന്നുവരുമ്പോൾ സർവ്വശക്തനായ ദൈവത്തിന്റെ അത്ഭുതപ്രവൃത്തികളെക്കുറിച്ച് പ്രഘോഷി ക്കുകയും അവരുടെ കണ്ണുകൾ തുറക്കാൻ പ്രാർത്ഥിക്കുക യും പ്രവൃത്തിക്കുകയുമാണ് നാം ചെയ്യേണ്ടത്; നേതൃത്വം ഏറ്റെടുക്കേണ്ടത്. നമ്മുടെ കർത്താവിന് ഇന്നിൻ്റെ പ്രശ്‌ന ങ്ങളെയും പരിഹരിക്കാൻ കഴിയുമെന്ന് സ്വയം ബോധ്യ പ്പെടാനും ബോധ്യപ്പെടുത്താനും കഴിയണം.

യേശു തന്റെ ശിഷ്യന്മാരെ വഞ്ചിയിൽ കയറ്റി അക്കരയിലേക്ക് കൂട്ടികൊണ്ടുപോകുമ്പോഴാണ് അപ്ര തീക്ഷിതമായി കൊടുങ്കാറ്റ് ഉണ്ടായത്. അമരത്ത് തലയിണ വച്ച് ഉറങ്ങുകയായിരുന്ന യേശുവിനെ അവർ വിളിച്ചുണർത്തി പറഞ്ഞതിപ്രകാരമായിരുന്നു - "ഗുരോ ഞങ്ങൾ നശിക്കാൻ പോകുന്നു. നീ അതു ഗൗനിക്കു ന്നില്ലേ" (മർക്കോ 4,38). അവിടുന്ന് ഉണർന്ന് കാറ്റിനെ ശാന്തമാക്കിയിട്ട് അവരോട് ചോദിച്ചു. "നിങ്ങൾ ഭയപ്പെ ടുന്നതെന്ത്? നിങ്ങൾക്ക് വിശ്വാസമില്ലേ?" യേശുവിനെ വിളിച്ചുണർത്തി പ്രശ്‌നം പറയുകയെന്നത് സ്വാഭാവികപ്ര വൃത്തിയാണ്- എന്നാൽ തങ്ങൾ നശിക്കാൻ പോകുന്നു നീ അതു ഗൗനിക്കുന്നില്ലേ എന്ന ശിഷ്യരുടെ ചോദ്യം അവിടുത്തെ വേദനിപ്പിച്ചിട്ടുണ്ടാവാം. അതിനാലാണ് ആ ചോദ്യം അവർക്കുനേരെ അവിടുന്ന് ഉന്നയിച്ചത്. വിളിച്ചിറക്കിയിട്ട് വഴിയിൽവച്ച് നശിക്കാൻ വിട്ടിട്ടുപോ കുന്നവനല്ല താൻ എന്നതുകൂടി അവിടുന്ന് ഓർമ്മിപ്പിക്കു കയായിരുന്നു.

ഈജിപ്തിന്റെ അടിമത്വത്തിൽ നിന്ന് ഇറക്കികൊണ്ടു വന്ന ഇസ്രായേൽ ജനത്തിൻ്റെ പിറുപിറുപ്പം അതായിരു ന്നു- തങ്ങളെ നശിപ്പിക്കാനാണോ കൂട്ടികൊണ്ടുപോന്നത് എന്നതായിരുന്നു ചില പ്രതിസന്ധികളുടെ മുമ്പിലുള്ള അവരുടെ ചോദ്യം. ആ ചോദ്യമായിരുന്നു ദൈവത്തെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതും ദൈവത്തെ അസഹിഷ വാക്കിയതും.

പ്രശ്നങ്ങളുടെ വലുപ്പവും പെരുപ്പവും എല്ലാം നശിക്കാൻ പോകുന്നുവെന്ന ചിന്ത എന്നിൽ ഉണർത്ത ന്നുണ്ടെങ്കിൽ വിളിച്ചിറക്കിയവനെ മറന്നുകൊള്ള യാത്രയാണ് ഞാൻ നടത്തുന്നത് എന്ന് തിരിച്ചറിയണം. അവിടുന്ന് വിശ്വസ്തനാണ്. ഇന്നലെയും ഇന്നും എന്നും ഒരേ ആൾ തന്നെയാണ് (ഹെബ്ര 13,8). ആ ദൈവത്തി ന്റെ സാന്നിധ്യവും ശക്തിയും എപ്പോഴും മനസിലാക്കി മുന്നോട്ടുപോകുവാൻ എൻ്റെയും കൂടെയുള്ളവരുടെയും കണ്ണുകളെ തുറക്കണമെയെന്ന് നമുക്ക് പ്രാർത്ഥിക്കാം

ഏവർക്കും പുതവത്സരാശംസകൾ