മാംസരക്തങ്ങൾക്ക് കഴിയാത്ത കാര്യം

"ഞാൻ പീഡകൾ സഹിക്കും, മരിക്കും. ഉത്ഥാനം ചെയ്യും" എന്ന് ഒന്നല്ല മൂന്ന് തവണ യേശു വളരെ കാര്യമായി അപ്പോസ്ത ലന്മാരെ അറിയിച്ചു. എന്നാൽ അവർ അത് ഗ്രഹിച്ചില്ല. യേശുവിന്റെ പീഢാനുഭ വത്തിനും മരണത്തിനും ഉത്ഥാനത്തിനും ശേഷം അവർ ലക്ഷ്യബോധമില്ലാതെ മീൻപിടുത്തത്തിന് പോയി. യേശു അവരുടെ പിന്നാലെ പോയി തന്നെതന്നെ അവർക്ക് വെളിപ്പെടുത്തി കൊടുത്തു (യോഹ 21.1). ആ വെളിപ്പെടുത്തൽ അവരുടെ കണ്ണുകളെ തുറപ്പിച്ചു. അവർ സഞ്ചരിക്കേണ്ട വഴിയിലേക്ക് മടങ്ങിവനനു.

ഉത്ഥിതൻ വെളിപ്പെടു ത്താതെ ഉത്ഥാനത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാൻ ആർക്കും കഴിയുകയില്ല. യേശുവിനെ ഒത്തിരിയേറെ സ്നേഹിച്ചിരുന്ന മഗ്ദലേന മറിയം ഉത്ഥാനശേഷം ആദ്യം യേശുവിനെ കണ്ടെത്തി യെങ്കിലും യേശുവിനെ അവൾക്ക് മനസിലായില്ല. യേശു വെളിപ്പെടുത്തികൊടുത്തപ്പോഴാണ് യഥാർത്ഥമായി യേശുവിനെ കാണാൻ അവൾക്ക് കഴിഞ്ഞത്. സംശയ മനസ്കനായ തോമസിനുവേണ്ടി അവിടുന്ന് പ്രത്യേകം വെളിപ്പെടുത്തുന്നതും നിരാശരായ എമ്മാവൂസ് ശിഷ്യന്മാ ർക്ക് അവിടുന്നു തന്നെതന്നെ വെളിപ്പെടുത്തി കൊടുക്കുന്ന തൂം അവർ ശരിയായ വഴിയിലേക്ക് മടങ്ങിപോകുന്നതും നാമൾ വിശുദ്ധഗ്രന്ഥത്തിൽ കാണുന്നു.

ക്രിസ്തീയ ജീവിതം വെളിപ്പെടുത്തലിന്റെ ജീവിതമാണ്. വിശുദ്ധ കുർബാനയിലെ അപ്പത്തിലും വീഞ്ഞിലും എല്ലാവർക്കും യേശുവിനെ കാണാൻ കഴിയുന്നില്ല. അതുകൊണ്ടാണ് പലരും അശ്രദ്ധമായി വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നത്. വെളിപ്പെടുത്തി കിട്ടിയവർ ഭയഭക്തിബഹുമാനത്തോടെ കൂടെകൂടെ വിശുദ്ധകുർബാന സ്വീകരിക്കും. കമ്പസാരത്തെക്കു റിച്ച് വെളിച്ചം കിട്ടിയവർ മാത്രമെ കുമ്പസാരത്തെ ഗൗരവമായി കാണുകയും അതിൽ ആശ്വാസവും ബലവും കണ്ടെത്തുകയും ചെയ്യുകയുള്ളൂ.

പരിശുദ്ധാത്മാവ് ആരാണെന്ന് ലോകത്തിനു മനസിലാവുകയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു. എന്നാൽ വെളിപ്പെട്ടുകിട്ടിയവർ ആത്മാവിനായി ദാഹിക്കുകയും ആത്മാവിനാൽ നിറയുകയും ആത്മാവിനാൽ നയിക്കപ്പെടു കയും ചെയ്യും (യോഹ 14,17).

സഹനവും മരണവും ഉത്ഥാനവും വളരെ ഗൗര വമുള്ള കാര്യങ്ങളാണ്. ക്രിസ്തുവിന്റേതും നാമ്മുടേതും ചുറ്റുമുള്ളവരുടെതും അപ്രകാരം തന്നെ. അതിനെക്കുറിച്ച് വെളിച്ചം ലഭിച്ചവർ ഹൃദയം ദൈവത്തിങ്കലുറപ്പിച്ചു ഭൂമിയിൽ ജീവിക്കുന്നവരാണ്. ഇവിടെയുണ്ടാകുന്ന നഷ്ട ങ്ങളിലോ കഷ്ടങ്ങളിലോ ക്ലേശങ്ങളിലോ അവർ പൂർണ്ണമായും തളർന്നുപോവു കയില്ല. സ്വർഗം ലക്ഷ്യമാക്കി മുന്നേറുന്നവരാണവർ. ഈ വെളിച്ചം കിട്ടാത്തവർക്ക് പങ്കുവയ്ക്കാൻ കഴിയുകയില്ല. വിട്ടുകൊടുക്കാൻ സാധിക്കുക യില്ല. സ്വാർത്ഥതയുടെ ഒരു ലോകം രൂപപ്പെടുത്തി അതിൽ സന്തോഷം കണ്ടെത്തി ജീവിക്കുന്നവരാണവർ. സ്വാർത്ഥമതികളും ക്രൂരരുമെന്ന് അവരെക്കുറിച്ച് നാം വിലയിരുത്തിയേക്കാം. വെളിച്ചം ലഭിച്ചില്ലെങ്കിൽ നമ്മുടെ സ്ഥിതിയും അപ്രകാരം തന്നെ.

സഹനത്തെയും മരണത്തെയും ഉത്ഥാനത്തെയും കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തിരുസഭ നമ്മ കൂട്ടികൊണ്ടുപോകുന്ന ദിനങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. ഉത്ഥിതനായ യേശുവിന്റെ വെളിപ്പെടുത്ത ലിനായി കൂടുതലായി കാതോർക്കേണ്ട ദിനങ്ങൾ. അതു വെളിപ്പെട്ടു കിട്ടിയതുകൊണ്ടാണ് കല്ലേറുകൊണ്ടപ്പോൾ സ്തേഫാനോസ് സ്വർഗ്ഗത്തിലേക്ക് നോക്കിയതും സ്വർഗീയ കാഴ്ചകൾകണ്ട് ആനന്ദിച്ചതും. കിട്ടാത്തവർ കല്ലുകളിലേക്കും കല്ലെറിയുന്നവരിലേക്കും നോക്കും. എൻ്റെ നോട്ടം എങ്ങോട്ടാണെന്ന് വിലയിരുത്തേണ്ടി യിരിക്കുന്നു. മനുഷ്യപുത്രൻ ആരെന്നു ചോദ്യത്തിനു പത്രോസ് ശരിയായി മറുപടി പറഞ്ഞപ്പോൾ യേശു പറഞ്ഞു: "മാംസരക്തങ്ങളല്ല, സ്വർഗസ്ഥനായ എന്റെ പിതാവാണ് നിനക്ക് ഇത് വെളിപ്പെടുത്തി തന്നത് (മത്ത 16,17). സഹനത്തെയും മരണത്തെയും ഉത്ഥാനത്തെയുംക റിച്ചുള്ള കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് നമുക്കാ വശ്യം, സഭയ്ക്കാവശ്യം. അതിനായി ഈ നാളുകളിൽ കൂടുതലായി പ്രാർത്ഥിക്കാം. എല്ലാവർക്കും ഉത്ഥാനതിരുന്നാളിന്റെ മംഗളങ്ങൾ.