നേതൃത്വത്തിന്റെ കരുതൽ

തൃശ്ശൂർ സോണിലെ ലീഡേഴ്സിന്റെ കുടുംബസംഗമം നടക്കുകയായിരുന്നു. സോണൽ, സബ്-സോണൽ, മിനിസ്ട്രി തലങ്ങളിലുള്ള എല്ലാ ലീഡേഴ്‌സും കുടുംബസ മേതം എത്തിയിട്ടുണ്ട്. 2000-മാണ്ടിലെ ക്രിസ്തു മസിന് ശേഷമുള്ള ദിനങ്ങളിൽ ഒന്നിൽ .. ഞാൻ മാത്രമാണ് ഒറ്റയ്ക്ക് വന്നത്. കാരണം, എന്റെ ഭാര്യ പൂർണ്ണ ഗർഭിണിയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നായിരുന്നു ഡോക്ടറുടെ നിർദ്ദേശം. ഭാര്യ കൂടെയില്ലാത്തതിനാൽ ഏകദിന പരിപാടിയിൽ ഞാൻ അത്ര ഉത്സാഹം ഒന്നുമില്ലാതെയാണ് പങ്കെടുത്തിരുന്നത്. അന്ന് ഞാൻ സബ്-സോൺ കോ-ഓർഡിനേറ്റർ ആയിരുന്നു.

പരിപാടി കഴിഞ്ഞ് നാലുമണിയോടെ എല്ലാവരും പിരിഞ്ഞു. പെട്ടെന്ന് അന്നത്തെ സോണൽ സർവ്വീസ് ടീമിലെ രണ്ടുപേർ എന്റെ അടുത്ത് വന്ന്, 'പെട്ടെന്ന് പോകരുത്' എന്ന് നിർദ്ദേശം തന്നു. എനിക്കന്ന് പ്രായം 28 വയസ്സ്... അവരൊക്കെ മുതിർന്ന ചേട്ടന്മാരും. ഞാൻ അവരുടെ നിർദ്ദേശം അനുസരിച്ച് ഹാളിൽ ഇരുന്നു. അവർ ഒരു കവറുമായി എൻ്റെ അടുക്കൽ വന്ന് ഇപ്രകാരം പറഞ്ഞു: 'ഇത് ജെയ്ന‌ിക്ക് കൊടുക്കണം. അവൾക്ക് വരാൻ കഴിഞ്ഞില്ലല്ലോ! ഇന്ന് ഉച്ചയ്ക്ക് വിതരണം ചെയ്ത ബിരിയാണിയാണ്. എൻ്റെ കണ്ണുകൾ നിറഞ്ഞു. എന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള മുതിർന്ന നേതൃത്വത്തിൻ്റെ കരുതൽ...

ഇന്ന് ഈ വരികൾ കുറിക്കുമ്പോൾ, 25 വർഷം പിന്നിട്ടിട്ടും എന്റെ കണ്ണുകൾ നിറയുന്നുണ്ട്. ആ ചേട്ടന്മാർ ഇന്നും ഹൃദയത്തിലുണ്ട്. നേതൃത്വത്തി ൻ കരുതൽ.. ചേർത്തുപിടിക്കൽ . ഇന്ന് ഞാൻ KCSC-യുടെ നേതൃത്വത്തിൽ ആയിരിക്കുമ്പോൾ, 'എനിക്ക് ഇങ്ങനെയൊന്നും ആരോടും തോന്നു ന്നില്ലല്ലോ' എന്ന ഹൃദയവേദനയുണ്ട്. അതേ, പ്രിയപ്പെട്ടവരേ, മുൻകാല കരിസ്മാ റ്റിക് നേതൃത്വത്തിന് ഒരു തനിമയുണ്ടായിരുന്നു. എല്ലാവരെയും ചേർത്തുപിടിക്കുന്ന എല്ലാവരെ യും കരുതുന്ന, വേദനകളിൽ സഹായഹസ്തം നീട്ടുന്ന യഥാർത്ഥ ക്രിസ്തു ശിഷ്യൻ്റെ മനോഭാവം. മറ്റുള്ളവരെ തങ്ങ ളെക്കാൾ ശ്രേഷ്ഠരായി കരുതിയിരുന്ന നല്ല ജീവിത ശൈലികൾ... ഇത്തരം മനോ ഭാവങ്ങളാണ് കരിസ്മാറ്റിക് നേതൃത്വത്തിന്റെ തനിമ. എല്ലാവരെയും ഉൾക്കൊ ള്ളുന്ന, മറ്റുള്ളവരുടെ ആവശ്യങ്ങളിൽ അവരെ സഹായിക്കുന്ന, കുട്ടായ്‌മകളിൽ കണ്ടില്ലെങ്കിൽ അന്വേഷിക്കുന്ന നേതൃത്വ ശൈലി നമുക്കും സ്വന്തമാക്കണം.

കൂട്ടായ്മയുണ്ട് എന്ന് പറയുമ്പോഴും, ഒറ്റപ്പെടലിന്റെ തിക്താനുഭവങ്ങൾ പേറുന്നവർ ഇന്നും നമുക്കിടയിലില്ലേ? ഒരു യഥാർത്ഥ കരിസ്മാറ്റിക് ലീഡർ എല്ലാവർക്കും എല്ലാമായി ജീവിക്കുന്നവനല്ലേ? കരിസ്മാറ്റിക് നവീകരണത്തിനുവേണ്ടി ജീവിച്ച എബ്രാഹം പള്ളിവാതുക്കലച്ചൻ ഓർമ്മ കൾക്കു മുന്നിൽ പ്രണാമം... കരിസ്മാറ്റിക് നവീകരണത്തെ ശക്തി പ്പെടുത്താൻ ഇത്തരം നേതാ ക്കന്മാർ ഉദയം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കാം.