ചന്ദനം ചാരിയാൽ ചന്ദനം മണക്കും!

വി. പൗലോസ് ശ്ലിഹായുടെ ഒരു അവകാശവാദമു ണ്ട് - "രക്ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്ഷിക്കപ്പെ ടുന്നവരുടെയിടയിലും ഞങ്ങൾ ദൈവത്തിന് ക്രിസ്തു വിന്റെ പരിമമാണ് (2 കൊറി 2.15), ക്രിസ്തുവിൻ്റെ സൗരഭ്യം ലോകം മുഴുവൻ എത്തിക്കാൻ വിളിക്കപ്പെട്ട വനാണ് താൻ എന്ന ചിന്തയിൽ നിന്നാകണം അദ്ദേഹം ഇക്കാര്യം പറയുന്നത്.

നമ്മളും ക്രിസ്തുവിൻ്റെ പരിമളമാകാൻ വിളിക്കപ്പെ ട്ടവർ തന്നെയാണ്. ദൈവികമായ ജ്ഞാനം ഉള്ളവൻ "ഇലവങ്ഗം പോലെ ഞാൻ പരിമളം പരത്തി; വിശിഷ്ട മായ മീറപോലെ ഞാൻ സൗരഭ്യം വീശി: നറുംപശ, ചന്ദനം, കുങ്കുമം, ദൈവാലയത്തിലെ കുന്തുരുക്കം എന്നിവ പോലെയും ഞാൻ സുഗന്ധം പ്രസരിപ്പിച്ചു" (പ്രഭാ 24,15) എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.

ക്രിസ്തുവിന്റെ ജ്ഞാനം കൊണ്ട് നിറഞ്ഞാൽ നമുക്കും ക്രിസ്തുവിൻ്റെ പരിമളം ലോകം മുഴുവൻ വ്യാപിപ്പിക്കാൻ സാധിക്കും. അതിന് ക്രിസ്തുവിനെ ക്കുറിച്ചുള്ള ജ്ഞാനം ഏറെ വിലയുള്ളതാകയാൽ സർവ്വവും നഷ്ടമായി കണക്കാക്കുന്ന വി.പൗലോസി ന്റെ മനോഭാവം നാം സ്വന്തമാക്കേണ്ടിയിരിക്കുന്നു (ഫിലിപ്പി 3.7).

മലയാള ഭാഷയിൽ ഒരു പഴഞ്ചൊല്ലുണ്ട്. ചന്ദനം ചാരിയാൽ ചന്ദനം മണക്കും' യേശുവിനെ ചാരി നിന്നാൽ നമ്മൾ യേശുവിൻ്റെ മണമുള്ളവരായി മാറും എന്നുള്ളത് ഉറപ്പാണ്. അന്ത്യത്താഴ വേളയിൽ യേശുവിന്റെ വക്ഷസ്സിൽ ചാരിക്കിടന്ന് അവന്റെ

ഹൃദയവികാരങ്ങൾ സ്വന്തമാക്കിയ യോഹന്നാൻ കുരിശിൻ ചുവട്ടിലും അവൻ്റെ സമീപത്തുണ്ടായിരുന്ന ല്ലോ! തന്മൂലം അവന് എല്ലാവരിലേയ്ക്കും യേശുവിന്റെ സൗരഭ്യം പരത്താൻ എളുപ്പം സാധിച്ചു.

നമ്മൾ യേശുവിനോട് ചേർന്ന് നിൽക്കുന്നുണ്ടോ? "മുന്തിരിച്ചെടിയോട് ചേർന്ന് നിൽക്കാതെ ശാഖയ്ക്ക് സ്വയമേവ ഫലം പുറപ്പെടുവിക്കാൻ സാധിക്കാത്തതു പോലെ. എന്നിൽ വസിക്കുന്നില്ലെങ്കിൽ നിങ്ങൾക്കും സാധിക്കുകയില്ല' (യോഹ 15,4) എന്നാണ് കർത്താവ് പറയുന്നത്. ഈ ഫലങ്ങൾ കണ്ടിട്ടാണല്ലോ മറ്റുള്ളവർ യേശുവിന്റെ അടുക്കലേയ്ക്ക് കടന്നുവരുന്നത്. ഫലങ്ങൾ ഉണ്ടാവുന്നതിന് മുമ്പ് ഉണ്ടാവുന്ന പൂക്കളിൽ നിന്ന് സുഗന്ധം പ്രസരിക്കുന്നതുപോലെ നമ്മിൽ നിന്നും ക്രിസ്തുവിന്റെ സുഗന്ധം നാനാഭാഗത്തേയ്ക്കും പ്രസ രിക്കുന്നുണ്ട്. ചുരുക്കത്തിൽ നമ്മുടെ ഫലങ്ങൾ മൂലം ചുറ്റുമുള്ളവർ ഉണർന്ന് പ്രശോഭിക്കാൻ ഇടയാകുന്നുണ്ട്.

ലോകം മുഴുവൻ സൗരഭ്യം പരത്തുവാൻ യേശുവിനോട് ചേർന്ന് നിൽക്കാം. മലയാളിയായ പുതിയ കർദ്ദിനാൾ മാർ ജോർജ് കുവ്വക്കാട്ട് തിരഞ്ഞെ ടുത്ത ആപ്തവാക്യം പോലെ നമുക്കും ലോകം മുഴുവൻ സൗരഭ്യം പരത്തുവാൻ ഈ പുതുവത്സരത്തിൽ തീരുമാനമെടുക്കാം.