ഞാനും എഗ്രിമെൻ്റ് ഒപ്പിട്ടു; പക്ഷെ...

എഗ്രിമെന്റ് അഥവാ കരാർ/ഉടമ്പടി എന്നൊക്കെ നാം സാധാരണ പറയുന്നത് രണ്ട് കക്ഷികൾ തമ്മിൽ ഒരു നിശ്ചിത പ്രവൃത്തിയുടെ പുർത്തികരണവും അതിന്റെ പ്രതിഫലവും സംബന്ധിച്ച് എഴുതി തയ്യാറാക്കുന്ന ഒരു രേഖയാണ്. ഒരു സാധാരണ എഗ്രിമെൻ്റ് മൂല്യമോ വിലയോ ഉള്ളതാകണമെങ്കിൽ അത് തയ്യാറാക്കി ഇരു കക്ഷികളും രണ്ടു സാക്ഷികളും ഒപ്പിടണം. ഒരിക്കൽ ഒപ്പ് വച്ചു കഴിഞ്ഞാൽ ഇരുകൂട്ടർക്കും പിൻമാറാൻ സാധിക്കില്ല. മറിച്ചുള്ള വ്യവസ്ഥകൾ ഉൾക്കൊള്ളിച്ചിട്ടില്ലെ ങ്കിൽ. സാധാരണ മഷിയിലാണ് ഉടമ്പടികൾ തയ്യാറാക്കുന്നതും ഒപ്പുവയ്ക്കുന്നതും. തിരു ത്തുകൾ ഉണ്ടെങ്കിൽ ഇരു കക്ഷിയും അത് പ്രത്യേകം ഒപ്പിട്ട് സാധുവാക്കണം.

ഞാനും ഒരു ഉടമ്പടിയിൽ ഒപ്പുവച്ചു. സാധാരണ മഷികൊണ്ടല്ല - രക്തം കൊണ്ടാണ് ആ ഉടമ്പടി തയ്യാറാക്കി യത്. ഒന്നാം കക്ഷിയായ കർത്താവായ യേശുവിന്റെ തിരുരക്തത്താലാണ് ഞാൻ ഒപ്പിട്ട ഉടമ്പടി എഴുതപ്പെട്ടത്. 1 കൊറി 11.25-ൽ വി.പൗലോസ് വെളിപ്പെടുത്തുന്നു "അപ്രകാരം തന്നെ അത്താഴത്തിനുശേഷം ചാനപാത്രമെടുത്ത് അരുളി ചെയ്തു ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടി യാണ്. നിങ്ങൾ ഇത് പാനം ചെയ്യുമ്പോഴെ ല്ലാം എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ

ബനഡിക്ട് പതിനാറാമൻ പാപ്പാ ചോദിക്കുന്നു: ഇവിടെ എന്താണ് പാനം ചെയ്യേണ്ടത്? രക്തമോ? ഉടമ്പടിയോ? ഉടമ്പടി എന്നത് വളരെ വ്യക്തമാണ്. പുതിയ ഉടമ്പടി പാനം ചെയ്യുവാനാണ് യേശു ആവശ്യപ്പെടുന്നത്. ആ ഉടമ്പടി മുദ്രവയ്ക്കപ്പെ ട്ടിരിക്കുന്നത് അവന്റെ രക്തം കൊണ്ടാണ്. കർത്താവിന്റെ വചനം ഇത് സാധുകരിക്കു ന്നു: 'ഈ പാനപാത്രം നിങ്ങൾക്കുവേണ്ടി ചിന്തപ്പെടുന്ന എൻ്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്" (ലൂക്കാ 22.20), പഠനപാത്രം ഉടമ്പടിയാണ് - യേശുവിന്റെ രക്തത്തി ലുള്ള ഉടമ്പടി. പുതിയ ഉടമ്പടി പാനം ചെയ്യുവാനാണ് യേശു ആവശ്യപ്പെടുന്നത് (നസ്രത്തിലെ യേശു-വാല്യം രണ്ട് പുറം 223 - വിവർത്തനം ഫാ. മാണിപ്പറമ്പിൽ)

എന്താണ് നാം പാനം ചെയ്യുന്ന ഏർപ്പെ ട്ടിരിക്കുന്ന, ആ പുതിയ ഉടമ്പടി? നാമെല്ലാം പലപ്രാവശ്യം. കൃത്യമായി പറഞ്ഞാൽ നിരന്തരം, ലംഘിച്ചുകൊണ്ടിരിക്കുന്നതാണ് ആ ഉടമ്പടി. രണ്ടേ രണ്ടു വരികൾ മാത്ര മുള്ള ഉടമ്പടി. എന്നാൽ പ്രപഞ്ചം മുഴുവൻ ഉൾക്കൊള്ളുന്നത്ര കാമ്പുള്ള രണ്ടു വരികൾ

ഒന്ന്- നിന്റെ ദൈവമായ കർത്താ വിനെ പൂർണ്ണ മനസ്സോടെ പൂർണ്ണ ശക്തിയോടെ, പൂർണ്ണ ആത്മാവോടെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക.

രണ്ട്- നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കുക.

ഇതാണോ ഇത്ര വലിയ കാര്യം? ഇൽ എത്രപ്രാവശ്യം കേട്ടിരിക്കുന്നു എന്ന് ചിന്തിക്കുന്നതിന് മുൻപ് ഒരു കാര്യം - ഒരു സാധാരണ ബാങ്ക് ലോൺ എടുക്കു മ്പോൾ ഒപ്പിടുന്ന ഉടമ്പടി ലംഘിക്കപ്പെട്ടാൽ, അവസാനം കേസും ജപ്പിയും തടവുശിക്ഷ യും വരെ ലഭിക്കാമെന്നിരിക്കെ കർത്താ വിന്റെ രക്തം കൊണ്ട് മുദ്ര വയ്ക്കപ്പെട്ട ഉടമ്പടി ഒരു മടിയും കൂടാതെ വീണ്ടുവി ചാരമില്ലാതെ വാങ്ങി ഭക്ഷിച്ചിട്ട് വളരെ നിസ്സാരമായി കരുതി ലംഘിക്കുന്ന നാം എന്തു ശിക്ഷയാണ് പ്രതീക്ഷിക്കേണ്ടത്?

കഴിഞ്ഞ നാളുകളിൽ നമുക്ക് രക്ഷാകരമായ ഈ ഉടമ്പടി പാലിക്കുവാൻ കഴിയാതെ പോയിട്ടുണ്ടെങ്കിൽ ഇന്ന്. ഇപ്പോൾ - പുതുവത്സരം എന്ന് നാം ഓമനപ്പേരിട്ട് വിളിക്കുന്ന, വെറും 365 ദിവസങ്ങൾ, 8760 മണിക്കൂറുകൾ, മാത്രം ആയുസ്സുള്ള 2025 -ൽ ക്ഷമ ചോദിച്ച് തുടങ്ങാം. 2025 അവസാനിക്കു മ്പോൾ നാം ജീവനോടെയുണ്ടാകുമോ എന്ന് അറിയില്ലല്ലോ. എല്ലാ എഗ്രിമെന്റുക ൾക്കും ഒരു കാലാവധിയുള്ളതുപോലെ നാം ഏർപ്പെട്ടിരിക്കുന്ന ഈ ഉടമ്പടിക്കും ഒരു കാലാവധി ഉണ്ട്.

പരിശുദ്ധാത്മാവിന്റെ അഭിഷേകത്തി നും അനുഗ്രഹത്തിനുമായി പ്രാർത്ഥി ക്കുമ്പോൾ നമ്മുടെ ഉടമ്പടി വേണ്ടവിധം പൂർത്തീകരിക്കുവാനുള്ള ശക്തിക്കും കൃപയ്ക്കും എളിമക്കുമായി ആവാം അത്. ദൈവത്തെയും എന്നെയും അയൽക്കാ രനെയും സ്നേഹിക്കുവാനുള്ള വിളി - അതാണ് നാം യേശുവിൻ്റെ രക്തത്തിൽ മുദ്രവച്ച് നിത്യേന പാനം ചെയ്യുന്ന വി. കുർബാന. അതാണ് നാം ഏർപ്പെടുന്ന. ഒപ്പിടുന്ന ഉടമ്പടി - ഓരോ ദിവസവും ചാലിക്കേണ്ട എഗ്രിമെന്റ്. അതിൽ തിരുത്തുകൾ വരുത്തുവാൻ ആരുടെ രക്തത്താൽ ആണോ അത് തയ്യാറാ ക്കിയത് ആ കർത്താവിന് മാത്രമേ അവകാശമുള്ളൂ. അതുകൊണ്ടു നാ ഇന്നെന്ന ഒരു ദിവസമുള്ളപ്പോൾ തന്നെ അതു പാലിക്കുക. കാരണം ഇനി മറ്റൊരു ബലിയർപ്പിക്കാൻ ഞാൻ നാളെ വരുമോ ഇല്ലയോ എന്ന് നമുക്കറിയില്ലല്ലോ!.