യൗവനത്തിൻ്റെ കണ്ണും കാതും എവിടേക്ക്

ക്രിസ്തുവിന്റെ യൗവനത്തെക്കുറി ച്ചൊരു സുന്ദരസാക്ഷ്യമുണ്ടല്ലോ! ഈ മനുഷ്യൻ സംസാരിക്കുന്നതുമാല ഇതുവരെ ആരും സംസാരിച്ചിട്ടില്ല'. ഹെറോ ദേസിന്റെ അധികാര ദുർവിനിയോഗത്തി ന്റെ ഭാഷയും പിലാത്തോസിന്റെ ഒഴി ഞ്ഞുമാറലിന്റെ ഭാഷയും ഫരിസേയൻ്റെ കാപട്യത്തിന്റെ ഭാഷയും ചുങ്കക്കാരൻ്റെ ചൂഷണത്തിന്റെ ഭാഷയും വേശ്യയുടെ വ്യഭിചാ രത്തിന്റെ ഭാഷയും കള്ളൻ്റെ മോഷണത്തിൻ്റെ ഭാഷയും ഉൾച്ചേർന്ന സ്വരബഹുലതയുടെ ആകാ ശത്തിൻ കീഴിൽ സത്യത്തെയും സ്നേഹത്തെയും കരുണയെയും ചൊല്ലിക്കൊടുത്തപ്പോഴാണ് ഈശോയുടെ ഭാഷണം വേറിട്ടൊരു തരംഗദൈ ർഘ്യം സൃഷ്ടിച്ചത്.

തനതായ വീക്ഷണമില്ലാതെ എങ്ങനെയാണ് തനിമയുള്ള ഭാഷണമുണ്ടാവുക. അകമിഴി തുറക്കണം. യൗവനം ഉൾകാഴ്‌ചയുള്ളതാവണം. ഉൾവെളിച്ചം കണ്ടെത്തിയ യൗവനത്തിലാണ് ഉൾകാഴ്ച്‌ചയുണ്ടാവുക. നമ്മുടെ ചതിവു കാഴ്ച കളിൽ ചിലതാണ് സിദ്ധാർത്ഥത്തെ ബുദ്ധനാക്കി യതെന്നറിയാമല്ലോ! ഒരു കൊഴിഞ്ഞ ഇല, ഒരു വൃദ്ധൻ, ഒരു രോഗി, മരണം ഇതൊക്കെയാണ് അയാളെ ബോധോദയത്തിലേക്ക് നയിച്ചത്. ഈ കാര്യങ്ങൾ കാണാനോ കണ്ടെത്താൻ തന്നെ ശ്രദ്ധിക്കനോ നമ്മുടെ യൗവനത്തിന് സമയമി ല്ലാതായിരിക്കുന്നു. അപ്രധാനമായ കാര്യങ്ങൾ യൗവന നേരങ്ങളെ അപഹരിച്ചുകൊണ്ടേയിരി ക്കുന്നു. നഷ്ടപ്പെട്ടതറിയാതെ യൗവനം ഉറക്കം

തുടരുന്നു. കാരണം, ലോകത്തിന്റെ ഒരു സങ്കടങ്ങളും നമ്മുടെ ഹൃദയത്തെ അലിവുള്ളതാക്കുന്നില്ല. ഒരു മരണം പോലും ജീവിതത്തിന്റെ ആഴം കൂട്ടാൻ നമ്മെ പ്രേരിപ്പിക്കുന്നില്ല. നരച്ചു തുടങ്ങിയ മുടിയിഴകളൊന്നും നമ്മെ ചക്വമായ കൊഴിഞ്ഞ ഇലയും നമ്മുടെ കണ്ണി ൽപ്പെടുന്നില്ല. ഒട്ടും നേരമില്ലാത്ത ഈ കാലത്ത് വീണുപോകുന്ന ഇലകളെ നോക്കി എന്തിന് നേരം കളയണം. പാപബോധത്തിൻ്റെ കണികപോലു മില്ലാതെ എല്ലാത്തിനുനേരെയും കണ്ണടയ്ക്കുന്ന യൗവനം ഭയപ്പെടുത്തുന്നു.

ബോണി ചെല്ലാനം നിലപാടുകളിലേക്ക് ഉണർത്തുന്നില്ല. ഒരു

കാഴ്ച‌കളുടെയും സ്വരങ്ങളുടെയും ബഹുലത സമ്മാനിക്കുന്ന മൊബൈൽ ഫോൺ നല്കാ തിരുന്നതിന് 17 കാരൻ അമ്മയുടെ കഴുത്തിന് വെട്ടിയത് സങ്കടത്തോടെയാണ് വായിച്ചറിഞ്ഞൽ. മുറിവേറ്റു പിടയുന്ന രക്തത്തിൽ കുളിച്ചു കിടക്കു ന്ന അമ്മയുടെ മുമ്പിൽ നിർവികാരനായി നില്ക്കു ന്ന യൗവനത്തെ കാണുമ്പോൾ എങ്ങനെ ഭയക്കാതിരിക്കും?

പാഴായിപ്പോകുന്ന യൗവനങ്ങളെ തിരികെ പിടിക്കാൻ കണ്ണിരൊഴുക്കുന്ന മോനിക്കാമാർ കുറഞ്ഞുപോയിരിക്കുന്നു. യൗവനത്തിലെ ആത്മീയ യുദ്ധങ്ങളെ വിജയിപ്പിക്കാൻ കരങ്ങളു യർത്തി നില്ക്കാൻ മോസസുമാരും ഇല്ലാതായിരി ക്കുന്നു. അതുകൊണ്ടാണ് യൗവനത്തിൽ തന്നെ വാർദ്ധക്യത്തിലേയ്ക്ക് എത്തിയവരെപ്പോലെയുള്ള വരുടെ എണ്ണം കൂടുന്നത്. ഈ പുതുവർഷത്തിൽ കുടുംബങ്ങളിൽ നിന്നും തന്നെ നവീകരണം ആരംഭിക്കാം.