ഈ ഓട്ടം എങ്ങോട്ട്?

ഏതാനും വർഷങ്ങൾക്ക് മുമ്പ് എന്റെ സ്കൂളിലെ കുട്ടികളെ കായിക മത്സരങ്ങൾക്ക് കൊണ്ടുപോയ സന്ദർഭം. കാര്യമായ പരിശീലനമൊന്നും അവർക്ക് നൽകിയിരുന്നില്ല. കാരണം പരിശീലന സൗകര്യങ്ങൾ ഇല്ലായിരുന്നു എന്നതുതന്നെ. അമ്പത് മീറ്റർ എന്നല്ല. ഇരുപത് മീറ്റർ നീളം പോലും സ്‌കൂൾ ഗ്രൗണ്ടിനില്ല. കൊണ്ടുപോകണമോ എന്ന് സംശയം ഉന്നയിച്ചപ്പോൾ സഹപ്രവർത്തകരുടെ മറുപടി ഇങ്ങനെയായിരുന്നു "കുട്ടികൾ മത്സരിക്കട്ടെ... സമ്മാനം കിട്ടിയില്ലെങ്കി ലും..." കായിക മേളയിൽ പങ്കെടുക്കലാണ് പ്രധാനം; സമ്മാനം നേടുക എന്നത് ഒരു ലക്ഷ്യമേ അല്ല."

നമ്മളും ഇങ്ങനെ ചിന്തിക്കുന്നവരല്ലേ. നമ്മളും ഒരു ഓട്ടമത്സരത്തിലാണ്. വി.പൗലോസ് ശ്ലീഹാ പറയുന്നത് ഇങ്ങനെയല്ലേ. "മത്സരക്കളത്തിൽ എല്ലാ ഓട്ടക്കാരും ഓടുന്നുണ്ടെങ്കിലും സമ്മാനാർഹനാകുന്നത് ഒരുവൻ മാത്രമാണെന്ന് നിങ്ങൾക്ക് അറിഞ്ഞുകൂടെ? ആകയാൽ സമ്മാനം ലഭിക്കേണ്ടതിനായി നിങ്ങൾ ഓടുവിൻ" (1കൊറി 9,24). നമ്മുടെ ഓട്ടമത്സരത്തിൽ വിജയിക്കേണ്ടത് ആവശ്യമാണെന്ന തോന്നൽ നമുക്ക് ഇനിയും ഉണ്ടോ എന്ന് പരിശോധിക്കാൻ സമയമായി.

നമുക്ക് ഓടണം/ മത്സരിക്കണം എന്ന ചിന്ത മാത്രമേ ഉള്ളൂ. നിയമപ്രകാരം മത്സരിച്ചാലേ കിരീടം ലഭിക്കൂ എന്നൊന്നും ഓർക്കാൻ സമയമില്ല. ട്രാക്ക് മാറി ഓടിയാൽ സമ്മാനം കിട്ടാൻ യാതൊരു ന്യായവു മില്ല എന്ന് മാത്രമല്ല മത്സരക്കളത്തിൽ നിന്ന് പുറത്താ വുകയും ചെയ്യും. "നിയമാനുസൃതം മത്സരിക്കാത്ത ഒരു കായികാഭ്യാസിക്കും കിരീടം ലഭിക്കുകയില്ല. (2 തിമോ 2,5).

നമ്മുടെ ജീവിതത്തിൽ നിത്യജീവൻ എന്ന വലിയ ലക്ഷ്യത്തെ മുൻനിർത്തി നാം ആത്മീയ ജീവിത ഓട്ടപന്തയത്തിൽ ഏർപ്പെടുമ്പോൾ നമ്മൾ പാലിക്കേ ണ്ട ചില നിയമങ്ങളും ഉണ്ട് എന്നത് വിസ്മരിക്കാതി രിക്കാം. "കായികാഭ്യാസികൾ എല്ലാ കാര്യത്തിലും ആത്മനിയന്ത്രണം പ പാലിക്കുന്നു. അവർ നശ്വരമായ കിരീടത്തിനുവേണ്ടിയാണ് അപ്രകാരം ചെയ്യുന്നത്. നാം അനശ്വരമായതിനു വേണ്ടിയും" (1കൊറി 9,25).

ആത്മരക്ഷയെ മുൻനിർത്തി നാം ജീവിതത്തിൽ മുന്നേറുമ്പോൾ ആത്മനിയന്ത്രണം അത്യന്താപേക്ഷി തമാണ്. ലോകത്തിൻ്റെ ശൈലികളിലുള്ള നമ്മുടെ മുന്നേറ്റം നമ്മുടെ ആത്മീയ നേട്ടങ്ങളെ നഷ്ടപ്പെടു ത്താൻ കാരണമാവുന്നു. തന്മൂലം നമുക്ക് ഈ ഓട്ടം ശരിയായ രീതിയിൽ പൂർത്തീകരിക്കാനും കഴിയുന്നില്ല.

വിശുദ്ധരെല്ലാം ഈ ആത്മീയ ഓട്ടപന്തയത്തിൽ വിജയകിരീടം ചൂടിയവരാണ്. വെറുതെ ഓടിയാൽ പോരാ. സമ്മാനം ലഭിക്കാനുള്ള ഓട്ടം നമ്മുടെ ജീവിതചര്യയാക്കി മാറ്റാം. അതിന് ഇടയ്ക്കിടെ നമ്മുടെ സ്ഥിതിയെക്കുറിച്ച് ചിന്തിക്കാം" (ഹഗ്ഗായി 1,5).

വി.പൗലോസ് ശ്ലീഹാ പറയുന്നു: "ഞാൻ നന്നായി പൊരുതി. എന്റെ ഓട്ടം പൂർത്തിയാക്കി. വിശ്വാസം കാത്തു. എനിക്കായി നീതിയുടെ കിരീടം ഒരുക്കിയി രിക്കുന്നു. നീതിപൂർവ്വം വിധിക്കുന്ന കർത്താവ് ആ ദിവസം അത് എനിക്ക് സമ്മാനിക്കും" (2 തിമോ 4.7-8). ഇങ്ങനെ പറയാൻ നമുക്കും സാധിക്കുമോ?