ഇതൊരു അനുഗ്രഹമാണെന്ന് അറിയില്ലേ?

ജീവിതത്തിലുണ്ടാകുന്ന ദുരിതങ്ങളും ദുഃഖങ്ങളും നമ്മെ പലപ്പോഴും മനോവേദനയിലേയ്ക്കും തകർച്ചയിലേയ്ക്കും തള്ളിവിടാറുണ്ട്. വേദനകൾ ഉള്ളിലൊതുക്കി സന്തോഷം നഷ്ടപ്പെട്ട അവസ്ഥയി ലാണ് പല ജീവിതങ്ങളും. പ്രാർത്ഥി ക്കാനാകാതെ, മ്ലാനവദനരായി കഴിയുന്ന പല സന്ദർഭങ്ങളും നാം നേരിടാറുണ്ടല്ലോ. ഇത്തരം അവസരങ്ങൾ ദൈവം അനുവ ദിക്കുന്നത് നമ്മെ നിരുന്മേഷരാ ക്കാൻ വേണ്ടിയല്ല എന്നറിയണം. 'ദുരിതങ്ങൾ എനീക്കുപകാരമായി. തന്മൂലം ഞാൻ അങ്ങയുടെ ചട്ടങ്ങൾ അഭ്യസിച്ചുവല്ലോ' (സങ്കീ 119,71) എന്ന വചനം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? എല്ലാ സഹനങ്ങളിലും അനുഗ്രഹങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്. ക്രിസ്തുവിൽ വിശ്വസിക്കാൻ മാത്രമല്ല, അവനുവേണ്ടി സഹിക്കുവാൻ കുടിയുള്ള അനുഗ്രഹം അവനെ പ്രതി നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു (ഫിലി 1,29) എന്നല്ലേ വചനം ഓർമ്മിപ്പിക്കുന്നത്?

വേദനയുടെ നാളുകൾ മനോഭാരത്തിൽ തള്ളിനീക്കു വാനുള്ളതല്ല. ആത്മശോധനയ്ക്കും തിരുത്തലിനും വേണ്ടിയുള്ള താണ്. സഹനത്തിൻ്റെ നാളുകൾ നമ്മെ അനുസരണം അഭ്യസിപ്പിക്കുന്നു. 'പുത്രനായിരുന്നിട്ടും തന്റെ സഹനത്തിലൂടെ അവൻ അനുസരണം അഭ്യസിച്ചു' (ഹെബ്ര 5,8). ഈശോ മരണം വരെയും പിതാവിനെ അനുസരിച്ചാണല്ലോ ജീവിച്ചത്. ഓരോ കഷ്ടപ്പാടും നമ്മെ ചില സത്യങ്ങൾ പഠിപ്പിക്കുന്നു. അതിനാൽ അത് നിരാശയു ടെയോ കുറ്റബോധത്തിന്റെയോ ആകുലതയുടെയോ വേളകളാകാ തിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. 'കഷ്ടതയിൽപ്പെടുന്നതിനു മുമ്പേ ഞാൻ വഴിതെറ്റിപ്പോയി. എന്നാൽ ഇപ്പോൾ ഞാൻ അങ്ങയുടെ വചനം പാലിക്കുന്നു' (സങ്കീ 119,67). ഓരോ കഷ്ടതയും പരാതികൂടാതെ ദൈവത്തിലേയ്ക്കു മനസ്സുയ ർത്താനുള്ള അവസരമായി കണക്കാക്കണം. 'മനുഷ്യസാധാ രണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങൾക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തി ക്കതീതമായ പ്രലോഭനങ്ങൾ ഉണ്ടാകാൻ അവിടുന്ന് നമ്മെ അനുവദിക്കുകയില്ല. പ്രലോഭന ങ്ങൾ ഉണ്ടാകുമ്പോൾ അവയെ അതിജീവിക്കുവാനുള്ള ശക്തിയും അവിടുന്ന് നമുക്ക് തരും' (1കൊറി 10,13). അതുപോരേ? സഹനങ്ങ ൾക്ക് ഒരു വിശ്വാസിയെ ശരിയായ പാതയിലേയ്ക്ക് നയിക്കാനാകും. സഭയിലെ എല്ലാ വിശുദ്ധരും സഹനത്തെ അനുഗ്രഹമായി കണ്ടവരാണല്ലോ.

ഓരോ സഹനവും ദൈവം സംസാരിക്കുന്ന അവസരങ്ങളുമാണ്. കൂടുതൽ എളിമയിലേയ്ക്കും വിശ്വാസത്തിലേ യ്ക്കും ദീർഘക്ഷമയിലേയ്ക്കും നമ്മെ നയിക്കുന്നതിനാൽ സഹനങ്ങളോട് സഹകരിക്കേണ്ടതല്ലേ? 'കഷ്ടത സഹനശീലവും സഹന ശീലം ആത്മ ധൈര്യവും ആത്മധൈര്യം പ്രത്യാശയും ഉളവാ ക്കുന്നു എന്നു നാം അറിയുന്നു. പ്രത്യാശ നമ്മെ നിരാശരാക്കുന്നി ല്ല. കാരണം നമുക്കു നൽകപ്പെട്ടി രിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് ചൊരിയപ്പെട്ടിരി ക്കുന്നു' (റോമ 5,4-5).

സഹനം ആകസ്മികമായി കടന്നുവരുന്ന ഒന്നല്ല. കാരണം നാം ദൈവത്തിൻ്റെ കരവേലയാണ്. നാം ചെയ്യാൻ വേണ്ടി ദൈവം മുൻകൂട്ടി ഒരുക്കിയ സൽപ്രവൃത്തികൾക്കായി യേശു ക്രിസ്തുവിൽ സൃഷ്ടിക്കപ്പെട്ടവരാണ് (എഫേ 2,10). അതുകൊണ്ട് നമ്മുടെ ജീവിതത്തിൽ സംഭവിക്കു ന്നതെല്ലാം നമ്മെ സംബന്ധിച്ചുള്ള ദൈവത്തിന്റെ പദ്ധതിയുടെ ഭാഗമാണെന്നും അത് നാശത്തിന്റേതല്ല, ക്ഷേമത്തിന്റെ പദ്ധതി യാണെന്നും നമുക്ക് ശുഭമായ ഭാവിക്കും പ്രത്യാശയ്ക്കും വേണ്ടിയു ള്ള പദ്ധതിയാണെന്നും മനസ്സിലാ ക്കാം (ജറെ 29,11). ചുരുക്കത്തിൽ, സഹനം ഒരനുഗ്രഹമാണെന്നറി ഞ്ഞ് അതിനോട് സഹകരിക്കാൻ പരിശീലിക്കാം.