തിരിച്ചറിവുണ്ടാകണ്ടേ?

ശരീരത്തിൽ നിന്ന് ആത്മാവ് വേർപ്പെട്ടാൽ ആ ജഡം ചീഞ്ഞുനാറുന്നതു പോലെയാണ് മതത്തിൽ നിന്ന് ധാർമ്മികത അകറ്റിയാൽ സംഭവിക്കുന്നതും. ഏറ്റവും നല്ലത് അഴുകിയാൽ ഏറ്റവും കൂടിയ ദുർഗ്ഗന്ധമായിരിക്കുമല്ലോ. ക്രൈസ്‌തവർ തന്നെ പല സഭാ വിഭാഗങ്ങളിൽപ്പെട്ടവരുണ്ടല്ലോ. അവർ ഏതൊക്കെ വിഭാഗത്തിൽപ്പെട്ടവരാണെങ്കിലും മതത്തിൻ്റെ ചട്ടക്കൂട്ടിൽ ഒതുങ്ങി അവിടെയുള്ള അനുഷ്‌ഠാനങ്ങളുടെ ഭാഗഭാഗിത്വം ഉള്ളതു കൊണ്ടു മാത്രം ഒരുവനും ദൈവത്തിനു പ്രിയപ്പെട്ടവനോ ആത്മീയനോ ആകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. അപ്പസ്തോ ലനായ വി. പൗലോസ് യഹൂദമതത്തിലെ മഹാനായ ഗമാലിയേലിൻ്റെ പാദങ്ങളിലിരുന്ന് പഴയ നിയമഗ്രന്ഥം നന്നായി പഠിച്ചുവെങ്കിലും അദ്ദേഹം ക്രൈസ്‌തവരെ ഉപദ്രവിക്കുന്നവനും നസ്രായന്റെ ആളുകളെ നാമാവശേഷമാക്കാൻ കച്ചകെട്ടി പുറപ്പെട്ടയാളുമായിരുന്നു. അവസാനം ആ ശത്രുത സ്തേഫാനോസ് എന്നു പേരുള്ള ദൈവദാസനെ കല്ലെറിഞ്ഞു കൊല്ലുന്നതുവരെ കാര്യങ്ങ ളെത്തി എന്ന കാര്യം നാം വിസ്മ‌രിച്ചുകൂടാ. സഭാവിഭാഗങ്ങൾ തമ്മിലുള്ള തർക്കങ്ങളും വിശുദ്ധ കുർബാനയെ സംബന്ധിച്ചുള്ള തർക്കങ്ങളും കടുംബവഴക്കുകളും അവസാനമെത്തുന്നത് അസ്വസ്ഥതകളിലേക്കും അസാമാധാനത്തിലേക്കും ചോരപ്പുഴയിലേക്കും ജീവനാശംപോലും സംഭവിക്കുന്ന അവസ്ഥയിലേക്കുമാണ്. 'വഴക്കുള്ള തറവാടുകൾ നശിക്കും' എന്ന വി. ചാവറയ ച്ചന്റെ വാക്കുകൾ ഓർക്കുക. അതുപോലെതന്നെ "നിങ്ങൾ നിമിത്തം ദൈവത്തിൻ്റെ നാമം വിജാ തീയരുടെ ഇടയിൽ ദുഷിക്കപ്പെടുന്നു എന്ന് എഴുതിയിരിക്കുന്നുവല്ലോ" (റോമാ 2:24) എന്ന വചനം മനസിൽ നിന്ന് മായാതിരിക്കട്ടെ. മത ഭക്തിയിൽ നിന്ന് ദൈവഭക്തിയിലേ ക്ക് നമുക്ക് തിരിയാം. 'ഈ ജനം അധരം കൊണ്ട് എന്നെ ബഹുമാനിക്കുന്നു; എന്നാൽ അവരുടെ ഹൃദയം എന്നിൽ നിന്ന് വളരെ അകലെയാണ്. അവർ മാനുഷിക നിയമ ങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥമായി എന്നെ ആരാധിക്കുന്നു'. എന്ന് ഈശോ പറഞ്ഞില്ലേ? (മത്താ 15,8,9) ഹൃദയംകൊണ്ട് യേശുവിനെ സ്നേഹിക്കുവാനും ഹൃദയംകൊണ്ട് അവിടുത്തെ വചനങ്ങൾ പാലിക്കുവാനും നമുക്കായി ജീവൻ തന്നവനിലേക്ക് തിരിയാം. അതേ നമ്മുടെ ഈശോയിലേക്ക് നമുക്ക് തിരിയാം