ആദ്യമുണ്ടായിരുന്ന സ്നേഹം ഇപ്പോഴുമുണ്ടോ?
ഏതാനും വർഷങ്ങൾക്ക് മുമ്പ് വചനപ്രഘോഷകരുടെ സോണൽ തല കൂട്ടായ്‌മയുടെ ഇടവേളയിൽ ഒരു
സഹോദരൻ എന്റെ അടുത്ത് വന്ന് ഇപ്രകാരം പറഞ്ഞു: "മാഷോട് ഒരു കാര്യം പറയാ നുണ്ട്. മാഷിന്
പണ്ട് ഉണ്ടായിരുന്ന ശക്തിയൊന്നും ഇപ്പോഴില്ല എന്ന് പറയാൻ എൻ്റെ ഭാര്യ പറഞ്ഞു". വിശേഷങ്ങൾ
അന്വേഷിച്ചപ്പോഴാണ് കാര്യം മനസ്സിലാ യത്. മുപ്പത്തി അഞ്ച് വർഷങ്ങൾക്ക് മുമ്പ് നവീകരണ ശുശ്രൂഷകൾ
ആരംഭിച്ച നാളുകളിൽ എന്റെ നാട്ടിലെ കോൺവെന്റ് ഹൈസ്‌കൂളിൽ ഒൻപതാം ക്ലാസിൽ പഠിക്കുന്ന സമയത്ത്
അവിടെ ഞാൻ വെള്ളിയാഴ്ച തോറും നടത്തിയിരുന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ സംബന്ധിച്ചിരുന്നവളായിരുന്നു
അദ്ദേഹത്തിൻ്റെ ഭാര്യ. എന്നോടിക്കാര്യം പറയുന്ന നാളുകളിൽ അദ്ദേഹത്തി ൻ്റെ ഭാര്യ എൻ്റെ ഒരു ശുശ്രൂഷയിൽ
പങ്കെടുക്കാനിട യായി. അപ്പോൾ അവർക്ക് ഉണ്ടായ ഒരു ചിന്തയാണ് അവർ ഭർത്താവിലൂടെ എന്നോട് പറയാൻ
മുതിർന്നത്.
എന്നെ ഏറെ ചിന്തിപ്പിച്ച ഒരു കാര്യമായിരുന്നു അത്. എന്റെ പഴയ 'ശക്തി' ചോർന്നുപോയി എന്ന് മനുഷ്യർ
തിരിച്ചിറിയുന്നുണ്ട്. പക്ഷേ ഞാനത് തിരിച്ച റിഞ്ഞിരുന്നില്ല. പഴയനിയമത്തിലെ ന്യായാധിപനായ സാംസണെ പെട്ടെന്ന്
ഓർമ്മവന്നു. തന്റെ 'ശക്തി' ക്ഷയിച്ചതറിയാതെ പോയ ന്യായാധിപൻ. "അപ്പോൾ അവൻ ഉറക്കമുണർന്ന് പറഞ്ഞു:
മറ്റവസരങ്ങളിലെന്ന പോലെതന്നെ ഞാൻ രക്ഷപ്പെടും. എന്നെത്തന്നെ സ്വതന്ത്രനാക്കും. കർത്താവ് തന്നെ വിട്ടുപോയ
കാര്യം അവൻ അറിഞ്ഞില്ല" (ന്യായാ 16,20).
പ്രിയപ്പെട്ടവരെ, എൺപതുകളിലും തൊണ്ണുറ കളിലുമൊക്കെ അതിശക്തമായി കരിസ്മാറ്റിക് നവീകരണം സഭയിൽ
കടന്നുവന്ന കാലഘട്ടം ഓർക്കാം. ആഴമേറിയ ദൈവാനുഭവത്തിലേയ്ക്ക് അനേകർ കടന്നുവന്ന കാലഘട്ടം.
കരിസ്‌മാറ്റി നവീകരണത്തിൻ്റെ പ്രാരംഭധ്യാനങ്ങളിലൂടെ അഞ്ചും ആറും ഏഴും ദിവസങ്ങൾ നമ്മൾ പ്രാർത്ഥനയിൽ
ചെലവഴിച്ചു. പരിശുദ്ധാത്മാവിൻ്റെ അത്ഭുത കരമായ ശക്തിക്കുവേണ്ടി നമ്മൾ ദാഹത്തോടെ പ്രാർത്ഥിച്ച് ഒരുങ്ങി.
പരിശുദ്ധാത്മാവിലുള്ള സ്നാനം (Baptism in the Holy Spirit) സ്വീകരിച്ചു. പുതുജീവൻ നിറഞ്ഞവരായി.
പശ്ചാത്താപത്തോടെ യേശുവിനെ ഏകരക്ഷകനായി സ്വീകരിച്ച് ദൈവത്തെ പിതാവായി കണ്ട് ദൈവപരിപാലനയിൽ
ആശ്രയിച്ചു ജീവിച്ച നാളുകൾ... ക്ഷമിക്കാനും സഹിക്കാനും മടിയില്ലാ ത്തവരായി നാം മാറി. കൗദാശിക ജീവിതത്തിൽ
അഭിവൃദ്ധി പ്രാപിച്ച് ആന്തരിക സൗഖ്യം സ്വന്തമാക്കി ദൈവിക ശുശ്രൂഷകൾക്കായി ഇറങ്ങിത്തിരിച്ച ദിനരാത്രങ്ങൾ...
അതിന് നമ്മെ സഹായിച്ചിരുന്നത് ചിട്ടയായി നടന്നിരുന്ന കരിസ്‌മാറ്റിക് ധ്യാനങ്ങളാണ്. അന്ന് ലൗകിക നേട്ടങ്ങളായിരുന്നില്ല
ധ്യാനിക്കുന്നവരുടെയും ധ്യാനിപ്പിച്ചവരുടെയും ലക്ഷ്യം. പരിശുദ്ധാത്മാവിന്റെ ശക്തിയിൽ നിറയുക എന്നതുമാത്രമായിരുന്നു.
അന്ന് ഉണ്ടായിരുന്ന ദൈവസ്നേഹം ഇപ്പോഴും നമ്മുടെ ഉള്ളിൽ ഉണ്ടോ? "നിനക്ക് ആദ്യമുണ്ടായിരുന്ന സ്നേഹം
നീ കൈവെടിഞ്ഞു" (വെളി 2.4) എന്ന് നമ്മെ നോക്കി അവിടുന്ന് പറയുന്ന പോലെ...അന്ന് ഉണ്ടായി രുന്ന ശക്തി
നഷ്ടപ്പെട്ടുവോ?...
'സാരമില്ല; നമുക്ക് തിരിച്ചുവരാം. ഉറവിടങ്ങളിലേക്ക് "ജൂബിലിയുടെ ഈ വർഷത്തിൽ ഓരോരുത്തരും തങ്ങളുടെ
അവകാശ സ്ഥലത്തേയ്ക്ക് തിരികെ പോവണം" (ലേവ്യർ 25.13).
നമുക്കും കരിസ്മാറ്റിക് നവീകരണത്തിന്റെ ഉറവി ടങ്ങളിലേയ്ക്ക് മടങ്ങാം. അതിലേയ്ക്ക് നമ്മെ നയിക്കുന്ന
എൽ.എസ്.എസിൽ (Life in the Spirit Seminar) പങ്കാളി കളാകാം. അങ്ങനെ നഷ്ടപ്പെട്ട ശക്തിയും ഊർജ്ജവും വീണ്ടെടുക്കാം.
പഴയകാല ധ്യാനചിന്തകളിലൂടെ നമുക്ക് വീണ്ടും കടന്നുപോകാം.