ഈ വെല്ലുവിളി ഏറ്റെടുക്കാമോ?
എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്. എന്റെ ഭർത്താവിന്റെ ജീവിതം എനിക്കുതന്ന പാഠം
ക്ഷമിക്കാനും സഹിക്കാനും ആണ്. സ്വർഗ്ഗത്തിൽ എന്റെ മക്കളും ഭർത്താവും എനിക്കായി
കാത്തി ഗ്ലാഡിസിന്റെ വാക്കുകൾ. ഒഡീഷയിൽ മതതീവ്ര വാദികൾ രണ്ടുമക്കൾക്കൊപ്പം ചുട്ടെരിച്ച്
കൊന്ന ഗ്രഹാം സ്റ്റെയിനിന്റെ വിധവ ഇതു പറഞ്ഞത് തന്റെ ഘാതകനായ ധാരാസിംഗിന് മാപ്പു കൊടുത്തുകൊണ്ടാണ്.
ജീവിതത്തിൽ അനുഭവിച്ചറിഞ്ഞ ക്ഷമിക്കുന്ന ദൈവസ്നേഹം ഇപ്രകാരം പ്രാവർത്തികമാക്കാൻ ഓരോ
വിശ്വാസിക്കുമാകണ്ടേ?
ക്ഷമിക്കുന്ന ദൈവത്തെ പഴയനിയമത്തിലുടനീളം കാണാം. ദൈവകല്പന ധിക്കരിച്ച ആദിമാതാപിതാക്കളിൽ
അതുപ്രകടമാകുന്നു. തിരഞ്ഞെടുക്കപ്പെട്ടവരും പൂർപിതാക്കന്മാരും തെറ്റുകളിൽ വീണു: ദൈവത്തിൽ നിന്നകന്നു:
ദൈവത്തിന് എതിരെ പിറുപിറുത്തു. എങ്കിലും ദൈവം അവരോടെല്ലാം കരുണകാണിച്ചു; ഈജിപ്തിലെ അടിമത്വത്തിൽ
നിന്ന് രക്ഷിച്ചു. തുടർന്നും അവിശ്വസ്തത കാട്ടിയിട്ടും അവർക്ക് ഭക്ഷണവും ജലവും സംരക്ഷണവും ഒരുക്കി, തേനും
പാലും ഒഴുകുന്ന കാനാൻ ദേശത്ത് എത്തിച്ച് അവിടെ വാസം നൽകുന്നു. അങ്ങനെ അവിടുന്ന് വാഗ്ദാനങ്ങളിൽ വിശ്വസ്തനും
സ്നേഹസമ്പന്നനും ക്ഷമിക്കുന്നവനും കരുണാർദ്രനുമെന്ന് തെളിയിച്ചു.
പുതിയ നിയമനത്തിൽ ക്ഷമിക്കുന്ന ദൈവസ്നേ ഹത്തിന്റെ പുതിയ തലങ്ങൾ ഈശോയിലൂടെ നാം കാണുന്നു. തന്നെ
ദ്രോഹിച്ചവരോട്, ശത്രുവായി കരുതിയവരോട്. ഒറ്റികൊടുത്തവനോട്, തള്ളിപ്പറ ഞ്ഞവരോട്, നന്ദി പറയാത്തവരോട്,
കുരിശിൽ ഏറ്റി യവരോട് - എല്ലാവരെക്കുറിച്ചും അവിടുത്തേയ്ക്ക് ഒന്നേ പറയാനുള്ളൂ; പിതാവേ, ഇവർ ചെയ്യുന്നത് എന്തെന്ന്
ഇവർ അറിയുന്നില്ല. ഇവരോട് ക്ഷമിക്കണമേ" (ലൂക്കാ 23,34) ഇതാണ് ക്ഷമിക്കുന്ന സ്നേഹം.
ഈശോയുടെ ക്ഷമിക്കുന്ന സ്നേഹം അനുഭവിച്ചിട്ടുള്ളവരാണ് നാം. പാപത്തിൻ്റെ എണ്ണം, തരം, വലുപ്പം, കാഠിന്യം ഒന്നും
നോക്കാതെ അവിടുത്തെ ക്ഷമിക്കുന്ന സ്നേഹം സകലർക്കും അനുഭവിക്കാനാ കും. "നിന്റെ (നിരവധിയായ) പാപങ്ങൾ
ക്ഷമിക്കപ്പെ ട്ടിരിക്കുന്നു" എന്നാണ് അവിടുന്ന് പറയുന്നത് (ലൂക്കാ 7.-47-48).
പിതാവിന്റെ സമ്പത്തും സ്വന്തം ആരോഗ്യവും നശിപ്പിച്ച് അരുതാത്ത ജീവിതം നയിക്കാൻ ഇറങ്ങിത്തി രിച്ചവർ സുബോധം
വീണ്ടെടുത്തു തിരിച്ചു വന്നാൽ ചേർത്തുപിടിച്ച് സകല നന്മകളും വർഷിക്കുന്നവനായ ക്ഷമിക്കുന്ന സ്നേഹപിതാവല്ലേ അവിടുന്ന്? (ലൂക്കാ 15,11-24).
പാപങ്ങൾ തിരിച്ചറിഞ്ഞ് ഏറ്റുപറഞ്ഞ് പരിഹാരം ചെയ്യാൻ തയ്യാറായ സക്കേവൂസിനും അവന്റെ കുടുംബത്തിനും ആ
നിമിഷം തന്നെ രക്ഷ പ്രദാനം ചെയ്യുകയായിരുന്നില്ലേ ഈശോ? (ലൂക്കാ 19.1-10).
ഈശോയെ തള്ളിപ്പറഞ്ഞ പത്രോസ് പശ്ചാത്തപി ച്ചപ്പോൾ ഈശോ ക്ഷമിച്ചു എന്നുമാത്രമല്ല സഭയുടെ അധികാരിയായി നിയോഗിച്ചു (യോഹ 21-15-17).
ഒരു വ്യവസ്ഥയുമില്ലാതെ ദൈവം നമ്മോടു ക്ഷമിക്കുമ്പോൾ അതുപോലെ നമുക്കും മറ്റുള്ളവ രോടു ക്ഷമിക്കാൻ കടമയില്ലേ? ധൂർത്തപുത്രന്റെ
ഉപമയിൽ തകർന്ന മകനെ സ്വീകരിച്ച പിതാവിന്റെ പ്രവൃത്തി അംഗീകരിക്കാൻ മൂത്ത മകന് കഴിഞ്ഞില്ല -തിരിച്ചുവന്ന
സഹോദരനോട് ക്ഷമിക്കാനാകാത്ത ഒരു സഹോദരൻ!
യൂദാസ് തന്നെ വഞ്ചിക്കും. ഒറ്റിക്കൊടുക്കും എന്നറിഞ്ഞിട്ടും അവൻ്റെ കാൽകഴുകി ചുംബിച്ച് തന്റെ താക്കി നിലനിർത്താൻ
ആഗ്രഹിച്ച ഈശോയുടെ ക്ഷമിക്കുന്ന സ്നേഹം അനുഭവിക്കാൻ യൂദാസിനാ യില്ല. അവന്റെ തകർച്ച നാം കാണുന്നുണ്ട്.
നമ്മെ ദ്രേ ാഹിക്കുന്നവരോടും ക്ഷമിച്ച് സ്നേഹിക്കാൻ ഈശോ പഠിപ്പിക്കുന്നു. ഈ മേഖലയിൽ വന്നുപോയ വീഴ്‌ചകൾ
കണ്ടെത്തി പരിഹരിച്ചേ മതിയാകൂ. അതിന് 'നിനക്ക് എന്റെ കൃപമതി' എന്ന് ഈശോ ഓർമ്മിപ്പിക്കുന്നു. ഈ തിരിച്ചറിവിൽ
മുന്നേറുമ്പോൾ 'കഷ്ടതയുടെ അപ്പവും ക്ലേശത്തിന്റെ ജലവും സ്വീകരിക്കേണ്ടി വന്നാലും ഗുരുമുഖം
ദർശിച്ചുകൊണ്ടുതന്നെയായിരിക്കാം. വഴി തെറ്റിയാൽ 'ഇതാണ് വഴി, ഇതിലേ പോവുക' എന്ന സ്വരവും ശ്രവിക്കാം
(ഏശ 30,20-21).
എതിരായി പ്രവർത്തിക്കുന്നവരെ സ്നേഹിക്കാനും സമീപിക്കാനും പലപ്പോഴും കഴിഞ്ഞെന്നുവരില്ല. | ഫറവോയുടെ
അടുത്തേയ്ക്കുപോകാൻ ഭയപ്പെട്ട മോശയെ ദൈവം ശക്തിപ്പെടുത്തി അയച്ചു. സഹോദരരുടെ ദ്രോഹങ്ങൾ
സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത പൂർവ്വ ജോസഫിനെ ദൈവം ഉയർത്തി; അധികാരിയാക്കി. ക്ഷാമകാലത്ത്
തന്റെ സഹോദരങ്ങൾക്കും കുടുംബത്തിനും ആശ്വാസകാരണവുമായി. ഇവിടെ ജോസഫിന്റെ വാക്കുകൾ വളരെ
പ്രസക്തമാണ്: "നിങ്ങൾ എനിക്കു തിന്മ ചെയ്തു. പക്ഷേ ദൈവം അത് നന്മയായി മാറ്റി" (ഉല്പ 50,20).
യാക്കോബിനെ ലാബാൻ പലതവണ വഞ്ചിച്ചിട്ടും ക്ഷമയോടെ സഹിച്ച യാക്കോബിനെ ദൈവം ഉയർത്തിയില്ലേ?
(ഉല്പ 29,31).
എല്ലാം നഷ്ടപ്പെട്ട് രോഗിയായിത്തീർന്ന ജോബിനെ കൂട്ടുകാരും ഭാര്യയും മറ്റെല്ലാവരും പരിഹസിച്ചു. എന്നാൽ എല്ലാം
ക്ഷമയോടെ സഹിച്ച് അവർക്കുവേണ്ടി പ്രാർത്ഥിച്ചപ്പോൾ നഷ്ടപ്പെട്ടതെ ല്ലാം ദൈവം ഇരട്ടിയാക്കി തിരിച്ചുകൊടുത്തില്ലേ?
(ജോബ് 42, 10)
"ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ച തുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാർദ്രതയോടെ
പെരുമാറുവിൻ" (എഫേ 4.32). മാത്രമോ, ബലിയർപ്പണത്തിനായി പോകുമ്പോൾ നിന്നോട് ആർക്കെങ്കിലും വിരോധ മുണ്ടെന്ന്
ഓർത്താൽ ബലിവസ്തു അവിടെ വച്ചിട്ട് പോയ് രമ്യതപ്പെട്ട് തിരിച്ചുവന്ന് കാഴ്ചയർപ്പിച്ചാലേ അത് സ്വീകാര്യമാകു എന്നും ഈശോ
പറയുന്നു (2) 5,23).
അന്ധകാരത്തിൻ്റെ ആധിപത്യത്തിൽ കഴിയു ന്നവരിലാണ് തിന്മയുടെ ശക്തി ഭരണം നടത്തു ന്നത്. അങ്ങനെയുള്ളവർക്ക്
ദൈവസ്നേഹം അനുഭവിക്കാനാകില്ല - യൂദാസിനെപ്പോലെ. 'സാത്താന് നിങ്ങൾ അവസരം കൊടുക്കരുത് (എഫേ 4,27).
ക്ഷമിക്കാതിരുന്നാൽ അവിടെ സാത്താൻ ഭരണം നടത്തും?
തന്നെ വെടിവച്ച ഭീകൻ അലി അഗ്‌കയോട് വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ക്ഷമിച്ചി ല്ലേ? തന്റെ മകൾ മരിയയെ
കുത്തിക്കൊന്ന അലകസാണ്ടറിനോട് അമ്മ ജസൂന്ത ക്ഷമിച്ചില്ലേ?
വ്യവസ്ഥയില്ലാതെ ക്ഷമിക്കേണ്ടതുണ്ട്. ഏഴ് എഴുപതുപ്രാവശ്യം' (മത്ത 18.22) മാത്രമല്ല, ശത്രുക്കളെ സ്നേഹിക്കുകയും
പീഡിപ്പിക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കു കയുംചെയ്യണം (മത്താ 5,44). ക്ഷമ ചോദി ക്കാനായില്ലെങ്കിൽ അവർക്കായി
നിരന്തരം പ്രാർത്ഥിച്ചുകൊണ്ടിരിക്കാമല്ലോ.
സഹോദരനെ സ്നേഹിക്കുന്നവൻ പ്രകാശത്തിൽ വസിക്കുന്നു. ദൈവസ്നേഹം അനുഭവിക്കാൻ ദൈവവുമായി ഒന്നിക്കണം.
അനുരജ്ഞന കൂദാശയിലൂടെയും വിശുദ്ധ ബലിയിലൂടെയും ക്ഷമിക്കുന്ന ദൈവത്തിന്റെ സ്നേഹം അനുഭവിക്കാം.
യേശു കാണിച്ചുതന്ന ക്ഷമിക്കുന്ന ദൈവത്തിൻ്റെ കരുണാർദ്ര സ്നേ ഹത്തിൽ നിന്നുകൊണ്ട് നമ്മുടെ ചുറ്റുപാടും
സന്തോഷം പരത്താം.