ഇതാ ഒരു മാതൃക!

"നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടിക ളോടും സുവിശേഷം പ്രസംഗിക്കുവിൻ" (മർക്കോ 16.15)

ക്രിസ്തുവിന്റെ ഈ വചനം എന്റെ ചെവികളിൽ മുഴങ്ങുന്നു. എങ്ങനെയാണ് എനിക്ക് സുവിശേഷം പ്രസംഗിക്കാനാവുക? എനിക്കും ഒരു മിഷനറി ആകാനാവുമോ? ഇത്തരം ചോദ്യങ്ങൾ എന്റ മനസ്സിനെ മഥിക്കുമ്പോൾ ആഗോള മിഷനറി മധ്യസ്ഥ യായ വി. കൊച്ചു ത്രേസ്യ എൻ്റെ മൂന്നിലെത്തുന്നു വെറും ഇരുപത്തിനാല് വർഷങ്ങൾ മാത്രം ഭൂമിയിൽ ജീവിച്ച് മഠത്തിൻ്റെ നാലു ചുവരുകൾക്കുള്ളിൽ കൊച്ചു കൊച്ചു കാര്യങ്ങൾ ചെയ്തു കൊണ്ട് ഈശോയുടെ ഏറ്റവും പ്രിയപ്പെട്ടവളായി മാറിയവൾ! സാധാരണ കാര്യങ്ങൾ അസാധാരണ സ്നേഹത്തോടെ ചെയ്ത് അനേകം ആത്മാക്കളെ നേടിയെടുത്ത അനന്യമായ വ്യക്തിത്വത്തിനുടമ. എന്നോടും ചില കാര്യങ്ങൾ പറയാതെ പറയുന്നു.

ആധുനിക യുഗത്തിലെ ഏറ്റവും വലിയ വിശുദ്ധ എന്നറിയപ്പെടുന്ന കൊച്ചുത്രേസ്യ എന്നെപ്പോലൊരു സാധാരണ വ്യക്തിക്ക് അനുവർത്തിക്കാവുന്ന ചില ചാഠങ്ങൾ പകർന്നു നൽകുന്നുണ്ട്. ഏതു നിസ്സാരകാ ര്യവും ദൈവസ്നേഹത്താൽ നിറഞ്ഞ് ദൈവമഹ ത്വത്തിനായ് കാഴ്‌ചവച്ച് അനേകം ആത്മാക്കളുടെ രക്ഷ നേടിയെടുക്കാൻ അവൾ ഉത്സാഹിച്ചു. എത്ര പുണ്യപ്രവൃത്തികൾ ചെയ്തു എന്നതിനേക്കാൾ ചെയ്യു ന്നതെല്ലാം അതീവ സ്നേഹത്തോടെ ചെയ്തു കൊണ്ട് അളവില്ലാത്ത കൃപകൾ നേടിയെടുക്കാൻ അവൾക്കു കഴിഞ്ഞു. ജീവിതത്തിലെ ഓരോ ദിനവും ദൈവ ത്തിന്റെ സമ്മാനമാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് കല്പനകളുടെ പൂർത്തീകരണമായ ദൈവസ്നേഹവും പരസ്നേഹവും അവളിൽ പൂവണിഞ്ഞു. ആരേയും എഴുതിത്തള്ളാതെ എല്ലാവരേയും തങ്ങളേക്കാൾ ശ്രേ ഷ്ഠരായ് കരുതി, സ്നേഹത്തിൻ്റെ പുതിയ പാഠങ്ങൾ അവൾ എഴുതിച്ചേർത്തു.

ഭൂമിയിലെ ജീവിതമെന്ന പരീക്ഷണകാലഘട്ടം മരണത്തോടെ അവസാനിക്കു മെന്നും ആത്മാവിന് ഉപകരിക്കുന്നതൊക്കെ സമ്പാദിക്കാൻ ഈ കൊച്ചു കാലം ഉപയോഗിക്കണമെന്നും അവളെന്നെ ഓർമിപ്പി ക്കുന്നു. 'ദൈവത്തിന് നമുക്കായി നൽകാവുന്നതിൽ വച്ച് ഏറ്റവും വലിയ ദാനമാണ് സഹനം. അവിടുന്ന് താൻ തെരഞ്ഞെടുത്ത സ്നേഹിതർക്കു മാത്രമേ അതു നൽകുന്നുള്ളൂ കൊച്ചുത്രേസ്യയുടെ ഈ വാക്കുകൾ സഹനത്തിൻ്റെ നെരിപ്പോടിലെരിയു മ്പോഴും ഹൃത്തിൽ സ്നേഹത്തിന്റെ അലയടികൾ തീർക്കുന്നു. ക്രൂശിതൻ, തന്നെ സ്നേഹിക്കുന്നവരെ സഹനപുഷങ്ങൾ കൊണ്ട് കിരീടമണിയിക്കുമെന്ന ചിന്ത കൂടുതൽ സഹിക്കാൻ കരുത്തേകുന്നു. സഹന ത്തിന്റെ മുൾമുടികൾ സന്തോഷത്തോടെ ധരിക്കു മ്പോൾ മാത്രമേ സ്വർഗീയ ജീവിതത്തിന് അർഹരാവു എന്ന് അവൾ എന്നോടോതുന്നു!കലശലായ രോഗത്തിൽ ക്ഷിണിച്ച് അവശയായ് കിടക്കുമ്പോൾ, മരണത്തിലേക്ക് വീഴും മുമ്പ് അവൾ മൊഴിഞ്ഞു തമ്പുരാനേ നീയെനിക്കു തന്ന എല്ലാ കൃപകൾക്കും നന്ദി വിശേഷിച്ചു സഹനങ്ങളുടെ കുരിശ് വഹിക്കാൻ സാധിച്ചുവെന്ന കൃപക്ക്!'

ജീവിതത്തിന്റെ മധ്യാഹ്നം പിന്നിട്ടുവെങ്കിലും നന്മക ളുടെയും സുകൃതങ്ങളുടേയും ഒരു ചവിട്ടുപടി പോലും കയറാനായില്ലല്ലോ എന്ന ചിന്ത എന്നെ ലജ്ജിപ്പിക്കു ന്നു. ഉൽക്കണ്ഠകളും ഭയപ്പാടുകളും ജീവിതത്തിൽ കരിനിഴൽ വീഴ്ത്താതെ സർവത്തിന്റേയും ഉടയോനെ കൂട്ടുപിടിച്ച്, ശിഷ്ടകാലം അവൻ്റെ സ്നേഹസാഗര ത്തിൽ മുങ്ങിക്കുളിക്കാൻ ഞാനും കൊതിക്കുന്നു. സഹനങ്ങളുടെ ഭാരമേറ്റെടുക്കാൻ. അളവിലാതെ സഹിച്ചവന്റെ വേദനകളെ ധ്യാനിച്ചാൽ മതിയെന്ന് ഞാനിപ്പോൾ തിരിച്ചറിയുന്നു... അതേ, സഹനത്തിന്റെ മാധുര്യം. തീഷ്ണത എനിക്കും അനുഭവവേദ്യമാകുന്നു... എന്റെ സഹനത്തിലൂടെ അനേകരുടെ രക്ഷ ഞാൻ സ്വച്ഛം കാണുന്നു... എനിക്കും കൊച്ചുത്രേസ്യയെപ്പോ ലെയാകാനാകും... നിങ്ങൾക്കും...